കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഫഹാഹീഫ മേഖലാ കമ്മിറ്റി രൂപീകരിച്ചു


കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ മെന്പര്‍ഷിപ് കാന്പയിന്‍റെ ഭാഗമായി ഫഹാഹീല്‍ മേഖലാ കമ്മിറ്റീ രൂപീകരണ യോഗം ശോഭ റസ്റ്റോറന്‍റ് ഓഡിറ്റോറിയത്തില്‍ നടന്നു. ഇസ്‍ലാമിക് സെന്‍ര്‍ കേന്ദ്ര ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ ഹനീഫ കൊടുവള്ളി അദ്ധ്യക്ഷത വഹിച്ചു. സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പ് ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍ മാവിലാടം മുഖ്യപ്രഭാഷണം നടത്തി. 2012-2013 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ത്വാഹിര്‍ ഫൈസി (പ്രസിഡന്‍റ്), ഇസ്‍മാഈല്‍ പയ്യന്നൂര്‍ (.സെക്രട്ടറി), വി.അബ്ദുല്ല കുളപ്പറന്പ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ത്വാഹ തുരുത്തി, അഹമ്മദ് കടല്ലൂര്‍, യൂസുഫ് മൗലവി വിളയൂര്‍ (വൈ.പ്രസിഡന്‍റ്), അബ്ദുസ്സലാം പെരുവള്ളൂര്‍, അബ്ദുസ്സലാം കെ., ശഫീഖ് കോട്ടിക്കുളം (ജോ.സെക്രട്ടറി), അബ്ദുല്‍ മജീദ് കെ. (ഓഡിറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. റിട്ടേണിങ്ങ് ഓഫീസര്‍ ഇല്‍യാസ് മൗലവി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഗഫൂര്‍ പുത്തനഴി സ്വാഗതവും ഇസ്‍മാഈല്‍ പയ്യന്നൂര്‍ നന്ദിയും പറഞ്ഞു