മനുഷ്യജാലിക; ഡല്‍ഹി JNU വില്‍ സംവാദം

ന്യൂഡല്‍ഹി : മനുഷ്യജാലികയുടെ ഭാഗമായി ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ജനുവരി 26 ന് SKSSF ഡല്‍ഹി ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ സംവാദം സംഘടിപ്പിക്കും. ഇന്ത്യന്‍ ഭരണഘടനയും സാമൂഹിക നീതിയും ന്യൂനപക്ഷ പരിപ്രേക്ഷ്യത്തില്‍ എന്ന വിഷയത്തെ കുറിച്ച് നടക്കുന്ന സംവാദത്തില്‍ അക്കാദമിക, നിയമ രംഗത്തെ വിചക്ഷണര്‍ പങ്കെടുക്കും. ജവഹര്‍ലാല്‍ നെഹ്‍റു യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ലാംഗ്വേജസ് ആന്‍റ് കള്‍ച്ചറല്‍ സ്റ്റഡീസ് വിഭാഗത്തിലെ സെന്‍റര്‍ ഫോര്‍ അറബിക് സ്റ്റഡീസുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യോഗത്തില്‍ ഫൈസല്‍ മേലാറ്റൂര്‍, ശാഫി വാഫി, അനസ് ഹുദവി കൊപ്പം, മജീദ് ഹുദവി, ശംസീര്‍ ഹുദവി, മുഹമ്മദ് ഹുദവി കടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- ജാബിര്‍ കെ.ടി.