ദമ്മാമില്‍ സമസ്ത സമ്മേളന പ്രചാരണത്തിന് തുടക്കമായി


ദമ്മാം സമസ്ത സമ്മേളന പ്രചരണ സംഗമത്തില്‍ യൂസുഫ് മൗലവി മുഖ്യപ്രഭാഷണം നടത്തുന്നു

ദമ്മാം : കേരളത്തില്‍ മത വൈജ്ഞാനിക വിപ്ലവത്തിന് തുടക്കം കുറിച്ചതും അത് പ്രയോഗ വല്‍ക്കരിച്ചതും സമസ്ത കേരള ജംഇയത്തുല്‍ ഉലമയും അതിന്‍റെ സച്ചരിതരായ പണ്ഡിതന്മാരുടമാണെന്ന് പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ യൂസുഫ് മൗലവി നാട്ടുകല്ല് പറഞ്ഞു. സത്യസാക്ഷികളാവുക എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85 -ാം വാര്‍ഷികത്തോടനുബന്ധിച്ച് ദമ്മാം ഇസ്‍ലാമിക് സെന്‍ററും SYS ഉം സംയുക്തമായി സംഘടിപ്പിച്ച പ്രചരണ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭൗതിക ലാഭേച്ഛകളോ സ്ഥാന മാനങ്ങളോ ലക്ഷ്യം വെക്കാതെ നിസ്വാര്‍ത്ഥവും നിസ്സീമവുമായ പ്രവര്‍ത്തനങ്ങളിലൂടെ നിശബ്ദ വിപ്ലവമാണ് സമസ്തയും അതിന്‍റെ പോഷക സംഘടനകളും കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 85 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമസ്ത നടത്തിയ വൈജ്ഞാനിക വിപ്ലവം ലോകത്ത് തന്നെ സമാനതകള്‍ ഇല്ലാത്തതാണ്; അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം കമ്മിറ്റി ചെയര്‍മാന്‍ അശ്റഫ് അന്‍വരി ആളത്ത് അദ്ധ്യക്ഷത വഹിച്ചു. സ്വാബിര്‍ അല്‍ ഖാസിമി സംഗമം ഉദ്ഘാടനം ചെയ്തു. യൂസുഫ് ഫൈസി വാലാട് അവാര്‍ഡ് ദാനി പ്രഖ്യാപനം നടത്തി. അബൂജിര്‍ഫാസ് മൗലവി, അശ്റഫ് ഫൈസി പടിഞ്ഞാറ്റുമുറി, സഫ മെഡിക്കല്‍സ് എം.ഡി. മുഹമ്മദ് കുട്ടി കോടൂര്‍, അല്‍മുന സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഖാദര്‍ മാസ്റ്റര്‍, കെ.എം.സി.സി. ജന. സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും റശീദ് ദാരിമി നന്ദിയും പറഞ്ഞു. അലി ദാരിമി ഖിറാഅത്ത് നടത്തി.
- അബ്ദുറഹ്‍മാന്‍ ടി.എം.