ജാമിഅഃ സമ്മേളനം മെസേജ്‌ വാഗണ്‍ പ്രയാണം തുടങ്ങി

പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളേജ്‌ 49-ാം വാര്‍ഷിക 47-ാം സനദ്‌ദാന, സുവര്‍ണ ജൂബിലി ഉദ്‌ഘാടന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ജാമിഅഃ വിദ്യാര്‍ത്ഥി സംഘടന നൂറുല്‍ ഉലമാ സ്റ്റുഡന്‍സ്‌ അസോസിയേഷന്‍ ഒരുക്കിയ മെസേജ്‌ വാഗണ്‍, മധ്യ മേഖലാ ജാഥാ ക്യാപ്‌റ്റന്‍ പാണക്കാട്‌ സയ്യിദ്‌ സാബിഖലി ശിഹാബ്‌ തങ്ങള്‍ക്ക്‌ ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പതാക കൈമാറുന്നു. കോട്ടുമല മുഹ്‌യദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, എ.പി. മുഹമ്മദ്‌ മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ്‌ ഫൈസി, എ.ടി. മുഹമ്മദലി തുടങ്ങിയവര്‍ സമീപം 
പട്ടിക്കാട്‌ : ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളേജ്‌ 49-ാം വാര്‍ഷിക 47-ാം സനദ്‌ദാന, സുവര്‍ണ ജൂബിലി ഉദ്‌ഘാടന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ജാമിഅഃ വിദ്യാര്‍ത്ഥി സംഘടന നൂറുല്‍ ഉലമാ സ്റ്റുഡന്‍സ്‌ അസോസിയേഷന്‍ ഒരുക്കിയ മെസേജ്‌ വാഗണ്‍ പ്രയാണം തുടങ്ങി. മധ്യ മേഖലാ ജാഥാ ക്യാപ്‌റ്റന്‍ പാണക്കാട്‌ സയ്യിദ്‌ സാബിഖലി ശിഹാബ്‌ തങ്ങള്‍ക്ക്‌ ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും, ഉത്തര മേഖലാ ജാഥാ ക്യാപ്‌റ്റന്‍ പാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ക്ക്‌ എ.പി. മുഹമ്മദ്‌ മുസ്‌ലിയാരും പതാക കൈമാറി. മെസേജ്‌ വാഗണ്‍ പ്രയാണ സംഗമം ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്‌തു. എ.പി. മുഹമ്മദ്‌ മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടുമല മുഹ്‌യദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ്‌ ഫൈസി, മാനേജര്‍ എ.ടി. മുഹമ്മദലി, ജംശീര്‍ ആലക്കാട്‌ സംസാരിച്ചു.
2.1.2012 തിങ്കള്‍ ജാഥാ റൂട്ട്‌
മധ്യ മേഖല: 9.00 മാനത്ത്‌മംഗലം, 9.30 തിരൂര്‍ക്കാട്‌, 10.00 പുത്തനങ്ങാടി, 10.30 ചെരക്കാപ്പറമ്പ്‌, 11.00 കടുങ്ങപുരം, 11.30 ചാപ്പനങ്ങാടി, 12.00 പുത്തൂര്‍, 1.00 ഒതുക്കുങ്ങല്‍, 1.30 ചങ്കുവെട്ടി, 2.00 തിരൂര്‍, 2.30 പുറത്തൂര്‍, 3.00 താനൂര്‍, 4.00 വൈലത്തൂര്‍ 4.30 കല്‍പകഞ്ചേരി, 5.00 കോഴിച്ചെന, 6.00 വെന്നിയൂര്‍, 7.00 കക്കാട്‌ സമാപനം.
ഉത്തരമേഖല: 9.30 മേലാറ്റൂര്‍, 10.00 എടപ്പറ്റ, 10.30 പുത്തനഴി, 11.00 പൂക്കോട്ടുപാടം, 11.30 പുന്നക്കാട്‌, 12.00 കരുവാരക്കുണ്ട്‌ (കിഴക്കേതല), 12.30 കാളികാവ്‌, 1.00 ചോക്കാട്‌, 1.30 നിലമ്പൂര്‍, 2.00 എടക്കര, 2.30 വഴിക്കടവ്‌, 3.00 ചുങ്കത്തറ, 4.00 വണ്ടൂര്‍, 4.30 വാണിയമ്പലം, 5.00 ചെറുകോട്‌, 5.30 കൊടശ്ശേരി, 6.00 കിഴക്കേ പാണ്ടിക്കാട്‌, 7.00 പാണ്ടിക്കാട്‌ സമാപനം.