ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദം: സര്‍ക്കാര്‍ നിജസ്ഥിതി വ്യക്തമാക്കണം - എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: മുസ്്‌ലിം നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ ഇ-മെയില്‍ ചോര്‍ത്തിയ സംഭവത്തില്‍ യാഥാര്‍ഥ്യം തുറന്നു പറയാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മുസ്്‌ലിംകളെ തീവ്രവാദികളാണെന്ന് മുദ്രകുത്താന്‍ ചില കേന്ദ്രങ്ങളില്‍ നടത്തുന്ന ആസൂത്രിത ഫലങ്ങളുടെ ശ്രമമാണിത്. മാലേഗാവ് ബോംബ് സ്‌ഫോടനം ഉള്‍പ്പടെ ഇടക്കാലത്ത് ഇന്ത്യയില്‍ നടന്ന തീവ്രവാദ അക്രമങ്ങളുടെ പിന്നാമ്പുറങ്ങള്‍ തെളിയിക്കപ്പെട്ടതോടെ തീവ്രവാദത്തിന് പ്രത്യേക മത പശ്ചാത്തലം ഇല്ലെന്ന് വ്യക്തമായതാണ്. എന്നിട്ടും മുസ്്‌ലിം സമുദായത്തിന്റെ നേരെ സംശയത്തിന്റെ കണ്ണോടെ വീക്ഷിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും.പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു