ചേളാരി : പരിഷ്‌കൃത സമൂഹത്തില്‍ തലമുറകള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന
അനഭലഷണീയ വിടവുകള്‍ നവോത്ഥാന സംരമ്പങ്ങള്‍ക്ക് ക്ഷീണം വരുത്തുകയും യുവ
സമൂഹത്തിന്റെ ക്രിയ ശേഷി കരുത്തില്ലാതാവുകയും ചെയ്യുന്ന സാഹചര്യത്തില്‍
സംസ്ഥാനത്തും, പുറത്തുമുള്ള 9096 മദ്‌റസാ തലത്തില്‍ ഈ മാസം 23-30 തിയ്യതികളില്‍
കാരണവ സംഗമം നടത്തുവാന്‍ സമസ്‌ത 85-ാം വാര്‍ഷിക സ്വാഗത സംഘം പദ്ദതികള്‍ ആസൂത്രണം
ചെയ്‌തു.
എഴുപത് വയസിന് മുകളിലുള്ളവരെ പ്രത്യേക ചടങ്ങില്‍ സംഘടിപ്പിച്ച്
ആദരിക്കുകയും അവര്‍ സമൂഹത്തിനും, രാജ്യത്തിനും, സംഘടനകള്‍ക്കും നല്‍കിയ സംഭാവനകള്‍
അനുസ്‌മരിക്കുകയും മുന്‍കാല നേതൃത്വം സ്വീകരിച്ചു വരുന്ന മഹിതാശയങ്ങളും, ശൈലികളും
പുതിയ സമൂഹത്തെ പരിചയപ്പെടുത്തുകയാണ് `കാരണവ' സംഗമത്തിന്റെ ലക്ഷ്യം.
ചേളാരി
സമസ്‌താലയത്തില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗത്തില്‍ എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍
അദ്യക്ഷത വഹിച്ചു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു.
കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി.കെ.എം. സ്വാദിഖ്
മുസ്‌ലിയാര്‍, ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍, പ്രൊ. കെ.ആലിക്കുട്ടി
മുസ്‌ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, എം.സി. മായിന്‍ഹാജി, പാലത്തായി മൊയ്‌തു
ഹാജി, ടി.കെ.എം. ബാവ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, കെ.ടി.ഹംസ
മുസ്‌ലിയാര്‍, എസ്.എം.ജിഫ്രി തങ്ങള്‍, ഡോ. എന്‍.എ.എം. അബ്‌ദുല്‍ഖാദിര്‍, ഹാജി.കെ.
മമ്മദ് ഫൈസി, പി.പി.മുഹമ്മദ് ഫൈസി, അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍, റഹ്‌മത്തുള്ള
ഖാസിമി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കുട്ടിഹസ്സന്‍ ദാരിമി, മുസ്ഥഫ മാസ്റ്റര്‍
മുണ്ടുപാറ, മോയിന്‍കുട്ടി മാസ്റ്റര്‍, ശാഹുല്‍ഹമീദ് മാസ്റ്റര്‍, നാസ്വിര്‍ ഫൈസി
കൂടത്തായി, കാളാവ് സൈതലവി മുസ്‌ലിയാര്‍, മഹ്‌മൂദ് സഅദി, ഹസ്സന്‍ സഖാഫി
പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, കെ.എ.റഹ്‌മാന്‍ ഫൈസി, സി.എം.കുട്ടി സഖാഫി,
എസ്. മുഹമ്മദ് ദാരിമി, അബ്‌ദുല്‍ഖാദിര്‍ ഹാജി, അബൂഹാജി രാമനാട്ടുകര, എസ്.കെ.ഹംസ
ഹാജി, അഹ്‌മദ് തെര്‍ളായി, സലാം ഫൈസി മുക്കം, മലയമ്മ അബൂബക്കര്‍ ഫൈസി, ടി.കെ.
മുഹമ്മദ് കുട്ടി ഫൈസി, ആര്‍.വി.എ. സലാം, ഹസൈനാര്‍ ഫൈസി, കുന്നുംപുറം
അബ്‌ദുല്‍ഖാദിര്‍ ഫൈസി, ചെറുകുളം അബ്‌ദുല്ല ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു.
പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.