സമസ്‌ത: 85-ാം വാര്‍ഷികം; സത്യം, നീതി, സമാധാനം - സമസ്‌തയുടെ പ്രഖ്യാപിത ലക്ഷ്യം : പാണക്കാട്‌ സയ്യിദ്‌ ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍

മലപ്പുറം : സത്യവും, നീതിയും, സമാധാനവും, സമൂഹത്തില്‍ വളര്‍ത്തിയെടുക്കുകയാണ്‌ സമസ്‌തയുടെ പ്രധാന നയപരിപാടികളെന്നും കഴിഞ്ഞ എട്ടരപതിറ്റാണ്ടു സമസ്‌ത നടത്തിയ നവോത്ഥാനങ്ങള്‍ ഇതാണെന്നും പാണക്കാട്‌ സയ്യിദ്‌ ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ പ്രസ്‌താവിച്ചു.
2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ നടക്കുന്ന സമസ്‌ത 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ പന്തല്‍ നാട്ടല്‍ കൂരിയാട്‌ സമ്മളന നഗറില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ നന്മയിലേക്ക്‌ നയിക്കലാണ്‌ പണ്ഡത ധര്‍മ്മം. ഈ ചരിത്ര നിയോഗമാണ്‌ സമസ്‌ത നിര്‍വ്വഹിക്കുന്നതെന്നും, സമസ്‌തക്ക്‌ സമാന്തരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍, സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍, സി.കെ.എം.സ്വാദിഖ്‌ മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, പി.കെ.പി.അബ്‌ദുസ്സലാം മുസ്‌ലിയാര്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ഇപ്പ മുസ്‌ലിയാര്‍, വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാര്‍, പി.പി.മുഹമ്മദ്‌ ഫൈസി, കുഞ്ഞാണി മുസ്‌ലിയാര്‍, എരമംഗലം മുഹമ്മദ്‌ മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, എം.കെ.എ.കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍, സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി, എ.മരക്കാര്‍ മുസ്‌ലിയാര്‍, ഹാജി.കെ.മമ്മദ്‌ ഫൈസി, ബാപ്പുട്ടി തങ്ങള്‍, കെ.കെ.എസ്‌. തങ്ങള്‍ വെട്ടിച്ചിറ, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, പിണങ്ങോട്‌ അബൂബക്കര്‍, പ്രൊ. ഓമാനൂര്‍ മുഹമ്മദ്‌ സാഹിബ്‌, പി.കെ.മുഹമ്മദ്‌ ഹാജി, എസ്‌.കെ.ഹംസ ഹാജി, പുത്തനഴി മൊയ്‌തീന്‍ ഫൈസി, നാസ്വിര്‍ ഫൈസി കൂടത്തായി, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, കാടാമ്പുഴ മൂസ ഹാജി, ഹസ്സന്‍ ശരീഫ്‌ കുരിക്കള്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി തുടങ്ങിയ പണ്ഡിതരും നേതാക്കളും സംബന്ധിച്ചു.