ഷാര്‍ജ : രാഷ്ട്ര
രക്ഷക്ക് സൗഹൃദത്തിന്‍റെ
കരുതല്‍ എന്ന പ്രമേയവുമായി
SKSSF കേരള
സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്
കേരളത്തിനകത്തും പുറത്തും
ഗള്‍ഫ് മേഖലകളിലുമായി വിവിധ
കേന്ദ്രങ്ങളില്‍ നടത്താനിരിക്കുന്ന
മനുഷ്യജാലിക ഷാര്‍ജയിലും
സംഘടിപ്പിക്കും. SKSSF
ഷാര്‍ജ സ്റ്റേറ്റ്
കമ്മിറ്റിയുടെ കീഴില്‍ ജനുവരി
27 വെള്ളിയാഴ്ച
രാവിലെ 9 മണിക്ക്
ഷാര്‍ജ കെ.എം.സി.സി.
ഓഡിറ്റോറിയത്തില്‍
ആണ് ഈ വര്‍ഷത്തെ മനുഷ്യജാലിക
സംഘടിപ്പിക്കുന്നത്.
രാഷ്ട്രത്തിന്‍റെ
സുരക്ഷക്ക് വേണ്ടി സൗഹൃദത്തിന്‍റെ
ജാലകം തുറന്നു കഴിഞ്ഞ വര്‍ഷം
ഷാര്‍ഝ ഇന്ത്യന്‍ കള്‍ച്ചറല്‍
സെന്‍ററില്‍ നടത്തിയ മനുഷ്യജാലിക
മത രാഷ്ട്രീയ സാംസ്കാരിക
രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം
കൊണ്ടും വന്‍ ജന പങ്കാളിത്തം
കൊണ്ടും ശ്രദ്ധേയമായിരുന്നു.
ഈ വര്‍ഷവും
മനുഷ്യ ജാലികയുടെ സന്ദേശം
ജനങ്ങളിലെത്തിക്കാനും
പ്രോഗ്രാം ശ്രദ്ധേയമാക്കാനും
ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍
സെന്‍ററില്‍ അബ്ദുറസാഖ്
തുരുത്തിയുടെ അദ്ധ്യക്ഷതയില്‍
ചേര്‍ന്ന SKSSF ഷാര്‍ജ
സ്റ്റേറ്റ് കമ്മിറ്റി
തീരുമാനിച്ചു. യോഗം
ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍
സെന്‍റര്‍ ജനറല്‍ സെക്രട്ടറി
അബ്ദുല്ല ചേലേരി ഉദ്ഘാടനം
ചെയ്തു. അബ്ദുറസാഖ്
വളാഞ്ചേരി, മൊയ്തു
സി.സി.,
ജമാല്‍
ആലിപ്പറന്പ്, ഹംസ
മുക്കോട് എന്നിവര്‍ സംസാരിച്ചു.
റഫീഖ് കീഴിക്കര
സ്വാഗതവും ഫൈസല്‍ പയ്യനാട്
നന്ദിയും പറഞ്ഞു.
- ഇസ്‍ഹാഖ്
കുന്നക്കാവ്, ഓര്‍ഗനൈസിംഗ്
സെക്രട്ടറി, SKSSF ഷാര്‍ജ