അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴില്‍ സര്‍ഗലയം ജനുവരി 20, 21 തിയ്യതികളില്‍

അബൂദാബി : സമസ്ത 85-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴില്‍ വിവിധയിനം പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും തങ്ങളുടെ സര്‍ഗ്ഗ വാസനകള്‍ മാറ്റുരക്കുവാനായി ജനുവരി 20, 21 (വെള്ളി, ശനി) തിയ്യതികളില്‍ സര്‍ഗ്ഗലയം 2012 എന്ന പേരില്‍ മത്സര പരിപാടികള്‍ നടക്കുന്നു. മത്സരാര്‍ത്ഥികള്‍ അപേക്ഷാഫോം പൂരിപ്പിച്ച് ജനുവരി 15 ന് മുന്പ് ഏല്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക sargalayam2012@gmail.com