ദമ്മാം
: SKSSF കീഴ്ഘടകമായ
ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍
(DIC) സംഘടിപ്പിച്ച
ഏകദിന പഠന ക്യാന്പ് 'സ്വഹ്‍വ
2011' അറിവവിന്‍റെ
നവ്യാനുഭവങ്ങള്‍ പകര്‍ന്നും
സമകാലിക വിഷയങ്ങളിലെ വൈവിധ്യ
ചര്‍ച്ചകളെ കൊണ്ടും ഹൃദ്യമായി.
വെള്ളിയാഴ്ച
രാവിലെ 9 മണിക്ക്
ആരംഭിച്ച പഠന ക്യാന്പ്
ഇസ്‍ലാമിക് സെന്‍റര്‍ കിഴക്കന്‍
പ്രവിശ്യാ കമ്മിറ്റി പ്രസിഡന്‍റ്
യൂസുഫ് ഫൈസി വാളാട് ഉദ്ഘാടനം
ചെയ്തു.
തുടര്‍ന്ന്
ഖുര്‍ആന്‍ നിത്യ ജീവിതത്തില്‍
എന്ന വിഷയത്തില്‍ യുവ പണ്ഡിതന്‍
ബഹാഉദ്ദീന്‍ നദ്‍വി ക്ലാസ്സെടുത്തു.
ഖുര്‍ആന്‍
പാരായണം നിത്യ ജീവിതത്തിന്‍റെ
ഭാഗമാക്കുന്നവര്‍ക്കും ദൈവിക
ദര്‍ശനങ്ങളിലധിഷ്ഠിതമായ
ജീവിതം നയിക്കുന്നവര്‍ക്കും
മാത്രമേ ഐഹിക പാരത്രിക ജീവിതം
ധന്യമാക്കുവാന്‍ കഴിയുകയുള്ളൂവെന്ന്
അദ്ദേഹം പറഞ്ഞു.
ഉച്ചക്ക്
ഒരു മണിക്ക് ആരംഭിച്ച രണ്ടാമത്തെ
സെഷനില്‍ വ്യക്തിത്വ വികസനം
എന്ന വിഷയത്തില്‍ സിജി പ്രതിനിധി
അബ്ദുല്‍ റശീദ് കൊടുവള്ളി
സദസ്യരുമായി സംവദിച്ചു.
ആത്മ വിശ്വാസവും
അര്‍പ്പണ ബോധവും ഉണ്ടെങ്കില്‍
അപ്രാപ്യമെന്ന് കരുതുന്ന
പലതും നേടിയെടുക്കാന്‍
കഴിയുമെന്ന് അദ്ദേഹം ഉണര്‍ത്തി.
വ്യക്തിത്വ
വികസനവുമായി ബന്ധപ്പെട്ട
സദസ്യരുടെ സംശയങ്ങള്‍ക്ക്
അദ്ദേഹം മറുപടി പറഞ്ഞു.
'നമ്മുടെ
സംഘടന നമ്മുടെ വഴികാട്ടി'
എന്ന വിഷയം
SKSSF മുന്‍
സംസ്ഥാന ജനറല്‍ സെക്രട്ടറിയും
ന്യൂനപക്ഷ വിദ്യാഭ്യാസ സംരക്ഷണ
സമിതി കണ്‍വീനറുമായ മുസ്‍തഫ
മാസ്റ്റര്‍ മുണ്ടുപാറ
അവതരിപ്പിച്ചു. ഇസ്‍ലാമിക്
സെന്‍ററിന്‍റെ ഒരു വര്‍ഷത്തെ
കര്‍മ്മ പദ്ധതി റിപ്പോര്‍ട്ട്
അസ്‍ലം മൗലവി കണ്ണൂര്‍
അവതരിപ്പിച്ചു.
ഉമര്‍
ഫൈസി വെട്ടത്തൂര്‍,
ഉമറുല്‍ ഫാറൂഖ്
ഫൈസി, ഫൈസല്‍
മൗലവി, ബശീര്‍
മങ്കട, ഇസ്‍മാഈല്‍ താനൂര്‍,
മാഹിന്‍
വിഴിഞ്ഞം, ഇബ്റാഹീം
മൗലവി തുടങ്ങിയവര്‍ പഠന
ക്യാന്പിന് നേതൃത്വം നല്‍കി.
ഇസ്‍ലാമിക്
സെന്‍റര്‍ പ്രസിഡന്‍റ് അശ്റഫ്
ഫൈസി പടിഞ്ഞാറ്റുമുറി അധ്യക്ഷത
വഹിച്ചു. റശീദ്
ദാരിമി സ്വാഗതവും അസ്‍ലം
മൗലവി നന്ദിയും പറഞ്ഞു.
- അബ്ദുറഹ്‍മാന്‍
ടി.എം. -