കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഹജ്ജ് ക്യാന്പ് 14 ന്


കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍ററിന് കീഴിലും അല്ലാതെയുമായി കുവൈത്തില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ക്കായി ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റി ഹജ്ജ് പഠന ക്യാന്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 14 വെള്ളിയാഴ്ച ഉച്ചക്ക് 2മണി മുതല്‍ അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസയില്‍ വെച്ച് നടക്കുന്ന പഠന ക്ലാസിന് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 99241700, 99071944.