ക്ലീന്‍ അപ് ദി വേള്‍ഡ് 2011; ദുബൈ SKSSF 200 വളണ്ടിയര്‍മാരെ പങ്കെടുപ്പിക്കും

ദുബൈ : ഒക്ടോബര്‍ 25 മുതല്‍ 28 വരെ ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ശുചിത്വ ബോധവല്‍ക്കരണ കാന്പയിന്‍ (ക്ലീന്‍ അപ് ദി വേള്‍ഡ് 2011) നോടനുബന്ധിച്ച് 28 വെള്ളിയാഴ്ച നടക്കുന്ന ശുചീകരണ പ്രോഗ്രാമില്‍ SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 200 ഓളം വളണ്ടിയര്‍മാരെ പങ്കെടുപ്പിക്കാന്‍ SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 26 ന് മുന്പായി SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ വെബ്സൈറ്റ് (www.dubaiskssf.com) മുഖേന ഓണ്‍ലൈനിലോ reg@dubaiskssf.com എന്ന ഇ മെയില്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നന്പര്‍ 04 2964301 (ദുബൈ സുന്നി സെന്‍റര്‍), 050 4608326 (ശറഫുദ്ദീന്‍), 050 4608326 (യൂസുഫ് കാലടി).