ഇര്‍ഫാനിയ്യ അറബിക് കോളേജ് യു.എ.ഇ. കമ്മിറ്റിദുബൈ : ചപ്പാരപ്പടവ് ഇര്‍ഫാനിയ്യ അറബിക് കോളേജ് യു.എ.ഇ. കമ്മിറ്റി ജനറല്‍ ബോഡി ദേര മലബാര്‍ റസ്റ്റോറന്‍റ് ഓഡിറ്റോറിയത്തില്‍ പ്രസിഡന്‍റ് ഒ.മൊയ്തുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഖലീല്‍ ഖാഷിഫി യോഗം ഉദ്ഘാടനം ചെയ്തു. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും ജന. സെക്രട്ടറി ഇബ്റാഹീം ഫൈസി അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ഒ.മൊയ്തു (പ്രസിഡന്‍റ്), മുഹ്‍യിദ്ദീന്‍ ഫൈസി, മുഹമ്മദ് ഹാജി, പുന്നാട് അഹ്‍മദ് അരിയില്‍ (വൈ.പ്രസി) ഇബ്റാഹീം ഫൈസി (ജ.സെക്രട്ടറി), ഒ.കുഞ്ഞഹമദ് (ഓ. സെക്രട്ടറി), അര്‍ഷാദ് ഫൈസി, എം.ബി. അശ്റഫ്, മുഹമ്മദ് കുഞ്ഞി അറിയില്‍ (സെക്രട്ടറിമാര്‍ ), എസ്.പി. ഹാശിം (ട്രഷറര്‍ )


എന്‍ . യു. ഉമ്മര്‍ കുട്ടി, വി.വി. അലി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സക്കരിയ്യ ദാരിമി, ഖാലിദ് ഹാജി, അബ്ദുല്‍ ഖാദര്‍ അരിപന്പ്ര, മുഹമ്മദ് ഹാജി പുന്നാട്, അബ്ദുല്‍ അസീസ് മൗലവി എന്നിവര്‍ പ്രസംഗിച്ചു. ഒ.കുഞ്ഞഹമദ് സ്വാഗതവും ഇബ്‍റാഹീം ഫൈസി നന്ദിയും പറഞ്ഞു.