മതപ്രബോധനത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണം -ഖതീബ് സംഗമം

മലപ്പുറം : കക്ഷിരാഷ്ട്രീയത്തിന് അടിമപ്പെടാതെ ആദര്‍ശപൈതൃകം നിലനിര്‍ത്തിയുള്ള മതപ്രബോധനത്തിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാന്‍ മഹല്ല് നേതൃത്വം തയ്യാറാവണമെന്ന് മോങ്ങത്ത് ചേര്‍ന്ന ഖതീബ് സംഗമം ആവശ്യപ്പെട്ടു. മലപ്പുറം, ഏറനാട്, കൊണ്ടോട്ടി മണ്ഡലങ്ങളിലെ ഖതീബ്മാരാണ് സംഗമത്തില്‍ പങ്കെടുത്തത്. എസ്.വൈ.എസ് ജില്ലാ ജനറല്‍സെക്രട്ടറി പി.പി. മുഹമ്മദ് ഫൈസി ഉദ്ഘാടനംചെയ്തു. ഒ.ടി. മൂസ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. കെ.എ. റഹ്മാന്‍ ഫൈസി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ മോങ്ങം, കെ.എ. മജീദ് ഫൈസി കിഴിശ്ശേരി, എന്‍.വി. അബ്ദുല്‍കരീം മുസ്‌ലിയാര്‍, ഉമര്‍ മുസ്‌ലിയാര്‍ തനിയംപുറം എന്നിവര്‍ പ്രസംഗിച്ചു. സി.എം. കുട്ടി സഖാഫി സ്വാഗതവും അബ്ദുല്‍കരിം ദാരിമി നന്ദിയും പറഞ്ഞു.