അനാഥ അഗതി മന്ദിരം; ഉത്തരവാദപ്പെട്ടവര്‍ കക്ഷി ചേരുന്നത് പ്രതിഷേധാര്‍ഹം : SKSSF

കോഴിക്കോട് : അന്യസംസ്ഥാനങ്ങളില്‍ നിന്ന് പഠനാവശ്യാര്‍ത്ഥം കേരളത്തിലെ അഗതി അനാഥ മന്ദിരങ്ങളിലേക്ക് കുട്ടികള്‍ വന്നപ്പോഴുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളെ വര്‍ഗ്ഗീയ വത്കരിക്കാനുള്ളചിലകേന്ദ്രങ്ങളുടെ ശ്രമങ്ങളില്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ കക്ഷി ചേരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപെട്ടു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദൈനംദിന ജീവിതത്തിന് പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട ജീവിതവും വിദ്യഭ്യാസവും നിയമ വിധേയമായി നല്കുന്ന സേവന പ്രവര്‍ത്തന്നങ്ങള്‍ കാലങ്ങളായി നടന്നു വരുന്നതാണ്. ഇത്തരം സ്ഥാപങ്ങളിലേക്ക് കുട്ടികള്‍ വരുമ്പോഴുള്ള രേഖപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനെ ആ നിലയില്‍ കാണുന്നതിന് പകരം അതിനെ മനുഷ്യക്കടത്തെന്ന് ക്രൂരവിശേഷണം നല്‍കി വിഷയം സങ്കീര്‍ണമാക്കുന്നത് ദുരുദ്ദേശപരമാണ്. കേരളത്തില്‍ തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടന്നു വരുന്ന ചില സ്ഥാപനങ്ങളില്‍ കൊലപാതകം, ബലാല്‍സഘം, കള്ളക്കടത്ത്, തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പുറത്ത് വന്നിട്ടും ഇരകള്‍ തന്നെ തുറന്ന് പറഞ്ഞിട്ടും മൗനം പാലിക്കുന്ന അധികൃതരും മാധ്യമങ്ങളും സ്വന്തം രാജ്യത്തെ പട്ടിണി പാവങ്ങളായ കുട്ടികളുടെ രേഖാപരമായ ഒരു സാങ്കേതിക പ്രശ്‌നത്തെ ഊതി വീര്‍പ്പിക്കുന്നത് കാപട്യമാണ്. പതിറ്റാണ്ടുകളുടെ ഭരണ പാരമ്പര്യം അവകാശപ്പെടുന്നവര്‍ക്കുപോലും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതിനാലാണ് അന്യസംസ്ഥാനത്തെ കുട്ടികള്‍ പഠിക്കാനായി ഇങ്ങോട്ട് വരേണ്ടി വരുന്നത്. അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവത്ത പാര്‍ട്ടിയുടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിതല ഇപ്പോഴും ഇതിനെ പരിഹാസ്യമായി കാണുന്നത് രാജ്യത്തെ പുതിയ സംഭവ വികാസങ്ങള്‍ ഇവരെ ഒരു പാഠവും പഠിപ്പിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത് - സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി
- SKSSF STATE COMMITTEE