ഫൈസി ബിരുദത്തിന്‌ അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം

പെരിന്തല്‍മണ്ണ : ദക്ഷിണേന്ത്യയിലെ ഉന്നത കലാലയവും കേരളത്തിലെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രവുമായ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളേജില്‍ നിന്ന്‌ നല്‍കുന്ന ``മൗലവി ഫാസില്‍ ഫൈസി'' ബിരുദം അലീഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ ബി.എ ഡിഗ്രിക്ക്‌ തുല്യമായി അംഗീകരിച്ചിരിക്കുന്നു. ജാമിഅയില്‍ നിന്ന്‌ മൗലവി ഫാസില്‍ ഫൈസി ബിരുദം നേടിയവര്‍ക്ക്‌ അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ അറബിക്‌, സുന്നി തിയോളജി എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ബിരുദാനന്ത ബിരുദത്തിന്‌ പ്രവേശനം ലഭിക്കും. ജാമിഅയുടെ ഡിഗ്രിക്ക്‌ ഈക്വലന്‍സ്‌ നല്‍കിയ അലീഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ. പി.കെ അബ്ദുല്‍ അസീസ്‌ സാഹിബ്‌, റജിസ്റ്റ്രാര്‍ വി.കെ അബ്ദുല്‍ ജലീല്‍ സാഹിബ്‌ ഇതിനുവേണ്ടി പ്രയത്‌നിച്ച അലീഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ട്‌ മെമ്പര്‍ സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍ തുടങ്ങിയവരെ മാനേജിംഗ്‌ കമ്മിറ്റിയും അദ്ധ്യാപകരും അഭിനന്ദിച്ചു.