സമസ്ത സമ്മേളനം; തൃശ്ശൂര്‍ ജില്ലാ തല പ്രഖ്യാപനസമ്മേളനം 11ന്

തൃശ്ശൂര്‍:സമസ്ത സമ്മേളനപ്രചാരണത്തിന്റെ  തൃശ്ശൂര്‍ ജില്ലാ തല    പ്രഖ്യാപനസമ്മേളനം ചാവക്കാട് മണത്തലയില്‍ ഡിസംബര്‍ 11ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന നേതാക്കളായ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, അബ്ദുള്‍ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവര്‍ പങ്കെടുക്കും. ജനവരി 16ന് കൂര്‍ക്കഞ്ചേരിയില്‍ മഹല്ല് സംഗമവും ജനവരി അവസാനം കുന്നംകുളത്ത് മദ്രസ മാനേജ്‌മെന്റ് സെമിനാറും ഇതോടനുബന്ധിച്ച് നടത്തും. ഫിബ്രവരിയില്‍ വാഹനപ്രചാരണജാഥ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദില്‍ നിന്നാരംഭിച്ച് പെരുമ്പിലാവില്‍ സമാപിക്കും. പത്രസമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, മദ്രസ മാനേജ്‌മെന്റ് ജില്ലാ പ്രസിഡന്റ് ശെഖുനാ എം.കെ.എ. കുഞ്ഞി എന്നിവര്‍ പങ്കെടുത്തു.