സമസ്ത ബഹ്‌റൈന്‍ മുഹര്‍റം ഏകദിന ക്യാമ്പ് ഇന്ന് (ചൊവ്വ)

ബഹ്‌റൈന്‍ : സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ മുഹര്‍റം മാസത്തോടനുബന്ധിച്ചു വര്‍ഷം തോറും നടത്തിവരാറുള്ള ഏകദിന ക്യാമ്പ് ഇന്ന് മനാമ മദ്‌റസാ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30ന് ഹാഫിള് ശറഫുദ്ധീന്‍ മൗലവിയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിക്കുന്ന ക്യാമ്പിന്റെ ആദ്യ സെഷനില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ 'ഹിജ്‌റ ചരിത്രവും സന്ദേശവും' എന്ന വിഷയത്തില്‍ ക്ലാസെടുക്കും. ളുഹ്‌റ് നിസ്‌കാരാനന്തരം നടക്കുന്ന രണ്ടാം സെഷനില്‍ 'ഖുര്‍ആന്‍ നിത്യ നൂതന ഗ്രന്ഥം' എന്ന പ്രമേയത്തില്‍ സമസ്ത ബഹ്‌റൈന്‍ കോഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി ക്ലാസെടുക്കും. വൈകുന്നേരം 3.30ന് നടക്കുന്ന മജ്‌ലിസുന്നൂര്‍ പ്രാര്‍ത്ഥനാ സംഗമത്തില്‍ മൂസ മൗലവി വണ്ടൂര്‍ ഉദ്‌ബോധന പ്രസംഗം നടത്തും.
- Samastha Bahrain