യുവതലമുറ നന്മയുടെ പ്രചാരകരാവണം : അബ്ദുല്‍ മജീദ് ബാഖവി

തളങ്കര : മുഹര്‍റം നല്‍കുന്ന ചരിത്രപാഠങ്ങള്‍ ഉള്‍കൊണ്ട് യുവതലമുറ നന്മയുടെ പ്രചാരകരാവണമെന്ന് മാലിക് ദീനാര്‍ ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി പ്രസ്താവിച്ചു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ സംഘടിപ്പിച്ച മുഹര്‍റം പ്രഭാഷണ പരിപാടി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇമാമ പ്രസിഡണ്ട് നൗഫല്‍ മാലികി അല്‍ഹുദവി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഗഫൂര്‍ മാലികി അല്‍ഹുദവി മുഹര്‍റം പ്രഭാഷണം നടത്തി. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, യൂനുസലി ഹുദവി ചോക്കാട്, മുക്രി സുലൈമാന്‍ ഹാജി ബാങ്കോട്, കെ.എം ബഷീര്‍ വോളിബോള്‍, ടി.എ ഷാഫി, ഇല്യാസ് മാലികി അല്‍ഹുദവി, അര്‍ഷദ് മാലികി അല്‍ഹുദവി, മന്‍സൂര്‍ മാലികി അല്‍ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇമാമ കോര്‍ഡിനേറ്റര്‍ സ്വലാഹ് മാലികി അല്‍ഹുദവി സ്വാഗതവും ജനറല്‍ സെക്രട്ടറി അബ്ദുനാഫി മാലികി അല്‍ഹുദവി നന്ദിയും പറഞ്ഞു.
- imama mdia