ഉമറലി ശിഹാബ്‌ തങ്ങള്‍ സ്‌മാരക സൌദത്തിനു കോഴിക്കോട്ട് ശിലയിട്ടു

കോഴിക്കോട്‌: അന്യം നിന്നു പോവുന്ന വിശുദ്ധിയായിരുന്നു പാണക്കാട്‌ ഉമറലി ശിഹാബ്‌ തങ്ങളുടെ വലുപ്പമെന്ന്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. 
കോഴിക്കോട്‌ നിര്‍മിക്കുന്ന പാണക്കാട്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ സ്‌്‌മാരക സൌധത്തിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമസ്‌ത സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. 
സാദിഖലി ശിഹാബ്‌ തങ്ങള്‍, അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍, കോഴിക്കോട്‌ ഖാസി മുഹമ്മദ്‌ കോയ തങ്ങള്‍, എം സി മായിന്‍ഹാജി, ടി പി എം സാഹിര്‍, ഉമര്‍ ഫൈസി മുക്കം, അബ്‌്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, കെ മോയിന്‍കുട്ടി, എം സി ഖമറുദ്ദീന്‍ കാസര്‍കോട്‌, ഇബ്‌റാഹിം ഹാജി തിരൂര്‍, കാളാവ്‌ സൈതലവി മുസ്‌്‌ല്യാര്‍, അബ്‌്‌ദുല്ലഹാജി പാറക്കടവ്‌, സി എച്ച്‌ ത്വയ്യിബ്‌ ഫൈസി, പൊയ്‌ലൂര്‍ അബൂബക്കര്‍, കൊയപ്പത്തൊടി മുഹമ്മദലി ഹാജി, നാസര്‍ ഫൈസി കൂടത്തായി, അബ്‌്‌ദുര്‍റസാഖ്‌ ബുസ്‌താനി, ടി മാമുക്കോയ ഹാജി, ടി കെ പരീക്കുട്ടി ഹാജി, എവറസ്റ്റ്‌ കോയ, കൊട്ടോടത്ത്‌ മൊയ്‌തീന്‍കോയ, മുസ്‌തഫ ഹാജി ചെറിയക്കാട്‌, പി എ മൌലവി അച്ചനമ്പലം, മജീദ്‌ ദാരിമി, കബീര്‍ ആക്കോട്‌, എം കെ ഹംസ, ഇബ്‌റാഹിം ഹാജി എടച്ചേരി, സി പി ഇഖ്‌്‌ബാല്‍ സംസാരിച്ചു.