കാറമേല്‍ മഖാം ഉറൂസിനു തുടക്കമായി

പയ്യന്നൂര്‍: വടക്കെ മലബാറിലെ പ്രസിദ്ധമായ കാറമേല്‍ മഖാം ഉറൂസിന് തുടക്കമായി. സമസ്ത ജില്ലാ സെക്രട്ടറി മൗലാന മാണിയൂര്‍ അഹമ്മദ് മൗലവിയുടെ നേതൃത്വത്തില്‍ സിയാറത്ത് നടന്നു. തുടര്‍ന്ന് എന്‍.അബ്ദുള്‍ അസീസ് ഹാജി കൊടിയുയര്‍ത്തി. സ്വാഗതസംഘം ചെയര്‍മാന്‍ കെ.മുഹമ്മദ് മുസ്തഫയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് റഷീദലി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.സി.കെ.അബ്ദുള്‍കരിം ഹാജി, എസ്.കെ.ഹംസ ഹാജി, പി.യൂസഫ്, എം.അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു. ഹനീഫ ഹുദവി ദേലമ്പാടി മുഖ്യ പ്രഭാഷണം നടത്തി. 
വ്യാഴാഴ്ച രാത്രി നടക്കുന്ന സ്വലാത്ത് വാര്‍ഷികാഘോഷത്തില്‍ സയ്യിദ് മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍ അല്‍ അസ്ഹരി ആയിപ്പുഴ, സാജി ഹുഷമീര്‍ അല്‍ അസ്ഹരി ചേളാരി എന്നിവര്‍ മുഖ്യാതിഥികളാകും.