പരിപാടി വിജയിപ്പിക്കാൻ ജില്ലാ നേതാക്കളുടെ ആഹ്വാനം
മണ്ണാര്‍ക്കാട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ വളരെകാലമായി ഐക്യത്തോടെ മുന്നോട്ട് പോകുന്ന മഹല്ലുകളില്‍ പ്രശ്‌നങ്ങള്‍ സ്യഷ്ട്ടിക്കുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും സുന്നിപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയും മുസ്‌ലിം നേതാക്കളെ പരസ്യമായി തേജോവതം ചെയ്യുകയും മുസ്‌ലീം സംഘശക്തിയെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാന്തപുരം വിഭാഗത്തിന്റെ അക്രമണ രീതി അവസാനിപ്പിക്കുക.പോലീസ് കാവലില്‍ കഴിഞ്ഞിരുന്ന പ്രതികളെ രാഷ്ട്രീയ ശക്തികളെപ്പോലും നാണിപ്പിക്കും വിധം ഗുണ്ടായിസം കാണിച്ച് കടത്തിക്കൊണ്ടുപോയ വിഘടിത നേതാക്കളേയും ഒളിവില്‍ കഴിയുന്ന പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ടുകൊണ്ട് സമസ്ത മഹല്ല് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 13 ശനി വൈകുന്നേരം നാലു മണിക്ക് മണ്ണാര്‍ക്കാട് പ്രതിഷേധ റാലിയും ബഹുജന സംഘമവും നടത്തും.
മുസ്ഥഫ അശ്‌റഫി കക്കുപ്പടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ്.എം.എഫ് മണ്ഡലം പ്രസിഡന്റ് സി.പി ബാപ്പുമുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ട്രി ഹബീബ് ഫൈസി കോട്ടോപ്പാടം സമരപ്രഖ്യാപനം നടത്തി.എസ്.വൈ.എസ് നേതാക്കളായ ടി.ടി ഉസ്മാന്‍ ഫൈസി, റസാഖ് മാസ്റ്റര്‍,യൂസുഫ് മിശ്കാത്തി, എസ്.എം.എഫ് നേതാക്കളായ മുഹമ്മദ് ബഷീര്‍, എം.എസ് അലവി, പി.ടി അഷ്‌റഫ്, സൈനുദ്ധീന്‍ ആലായന്‍,ബഷീര്‍ അലനല്ലൂര്‍ , റഫീഖ് കുന്തിപ്പുഴ വിവിധ റൈഞ്ച് ഭാരവാഹികളായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, ശംസുദ്ധീന്‍ ഫൈസി, മുഹമ്മദലി മുസ്‌ലിയാര്‍, അബൂബക്കര്‍ മുസ്‌ലിയാര്‍, നിസാര്‍ ഫൈസി, സൈതലവി ഫൈസി, അന്‍വര്‍ ഫൈസി കരിമ്പ എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ ടി.കെ സുബൈര്‍ മൗലവി,ആബിദ് ഫൈസി, ആരിഫ് ചങ്ങലീരി, സൈദ് മുഹമ്മദ് ഫൈസി, ശക്കീര്‍ കോങ്ങാട്, മുത്തുട്ടി കുന്തിപ്പുഴ, സൈനുല്‍ ആബിദ് ഫൈസി കടമ്പഴിപ്പുറം,ഹംസ തോട്ടര, ഷഹീര്‍ കൂട്ടിലക്കടവ് തുടങ്ങിയവര്‍ പങ്കെടുത്തു.എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്രി ശമീര്‍ ഫൈസി കോട്ടോപ്പാടം സ്വാഗതവും കബീര്‍ അന്‍വരി നാട്ടുകല്‍ നന്ദിയും പറഞ്ഞു.