ജാമിഅ; നൂരിയ്യ; റാങ്ക് ജേതാക്കള്‍ക്ക്‌ കുവൈത്ത്‌ സുന്നി കൗണ്‍സില്‍ അവാര്‍ഡ്‌ നല്‍കും

കുവൈത്ത്‌ സിറ്റി: തെന്നിന്ത്യയിലെ പ്രമുഖ ഇസ്ലാമിക കാര്യാലയമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലെ റാങ്ക് ജേതാക്കളെ കുവൈത്ത്‌ കേരള സുന്നി മുസ്ലിം കൗണ്‍സില്‍ അവാര്‍ഡ്‌ നല്‍കി ആദരിക്കും. ജാമിഅ മുതവ്വല്‍ പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയ ജേതാക്കള്‍ക്കാണ് എല്ലാ വര്‍ഷവും കുവൈത്ത്‌ സുന്നി കൗണ്‍സില്‍ കാഷ്‌ അവാര്‍ഡ്‌ നല്‍കി വരുന്നത്. ജനുവരി 13-ന് നടക്കുന്ന ജാമിഅ സനദ്‌ദാന സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ വിതരണം ചെയ്യും.