പട്ടിക്കാട് : ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ആദ്യ ദിനം നടന്ന 'പോയ കാലം സെഷന്‍' ഗ്രഹാതുരതയാല്‍ അവിസ്മരണീയമായി ദതോ റുസ്‌ലാന്‍ ബിന്‍ ഹാജി റംലി മലേഷ്യ ഉദ്ഘാടനം ചെയ്തു. എം.ഐ ഷാനവാസ് എം.പി മുഖ്യാതിഥിയായിരുന്നു. അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി. പി.പി മുഹമ്മദ് ഫൈസി (ബാഫഖി തങ്ങള്‍ മുതല്‍ ശിഹാബ് തങ്ങള്‍ വരെ), എ. മരക്കാര്‍ മുസ്‌ലിയാര്‍ (ശംസുല്‍ ഉലമയില്‍ നിന്ന്), ഓണമ്പിള്ളി മുഹമ്മദ് ഫൈസി (ജാമിഅഃ നൂരിയ്യഃ ജ്ഞാന സപര്യയുടെ അമ്പതാണ്ടുകള്‍) വിഷയങ്ങള്‍ അവതരിപ്പിച്ചു. അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ , പി. കുഞ്ഞാണി മുസ്‌ലിയാര്‍, ടി.പി ഇപ്പ് മുസ്‌ലിയാര്‍ , മൊയ്തീന്‍ ഫൈസി പുത്തനഴി, അഡ്വ. യു.എ ലത്വീഫ്, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ പ്രസംഗിച്ചു. ഗോള്‍ഡന്‍ ജൂബിലി പതിപ്പ് എ. മുഹമ്മദ് കുട്ടി അല്‍ സലാമ ഏറ്റു വാങ്ങി.
ജനുവരി 10ന് വ്യാഴം ഉച്ചക്ക് രണ്ട് മണിക്ക് കോട്ടുമല ഉസ്താദ് സ്മാരക ഫൈസി പ്രതിഭ പുരസ്‌കാരം വിതരണം നടക്കും. വൈകിട്ട് നാല് മണിക്ക് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെ ഉദ്ഘാടനം നടക്കും. 6.30ന് നടക്കുന്ന അവാര്‍ഡിംഗ് സെഷന്‍ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര മന്ത്രി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അവാര്‍ഡ് സമ്മാനിക്കും. 7.30ന് മജ്‌ലിസുന്നൂര്‍ സംഗമം നടക്കും.