ജാമിഅ: സ്റ്റുഡന്‍സ് യൂണിയന്‍ ഭാരവാഹികള്‍

ഫൈസാബാദ്: പട്ടിക്കാട് ജാമിഅ: നൂരിയ്യയുമായി അഫ്‌ലിയേറ്റ് ചെയ്ത ജൂനിയര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ജൂനിയര്‍ കോളേജ് സ്റ്റുഡന്‍സ് യൂനിയന്‍ നിലവില്‍ വന്നു. സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി സംഗമം പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രഖ്യാപനം പി.പി മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു. സലാം നദ്‌വി പുവ്വത്താണി (അഡൈ്വസര്‍) പി.കെ മുഹമ്മദ് അജ്മല്‍ ഗസ്സാലി അക്കാദമി കൂളിവയല്‍ (ചെയര്‍മാന്‍). ഇ.കെ ഉവൈസ് ഊരകം (കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍.