എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക സംഗമം നടത്തി

ബദിയടുക്ക: രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ജില്ലാ പരിപാടി ജനുവരി 26ന് കാസര്‍കോട്ട് നടക്കും.പരിപാടിയുടെ ഭാഗമായി ബദിയടുക്ക മേഖല കമ്മിറ്റിയുടെ മനുഷ്യ ജാലിക സംഗമം ബഷീര്‍ മൗലവി കുമ്പടാജയുടെ അധ്യക്ഷതയില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സിലര്‍ ആലിക്കുഞ്ഞി ദാരിമി, റസാഖ് അര്‍ശദി, സിദ്ദീഖ് ബെളിഞ്ചം, ജലാലുദ്ധീന്‍ ദാരിമി, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ഹമീദ് അര്‍ശദി,ആദം ദാരിമി നാരമ്പാടി, ബഷീര്‍ ദാരിമി നെക്രാജ, ശരീഫ് ഹനീഫി, ഇബ്രാഹിം ദാരിമി, ഇസ്മാഈല്‍ ബാറടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.