പാറപ്പുറം ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടനവും ആദര്‍ശ സമ്മേളനവും

തിരൂരങ്ങാടി: പന്താരങ്ങാടി പാറപ്പുറം എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച ഇസ്‌ലാമിക് സെന്ററിന്റെ ഉദ്ഘാടനവും ആദര്‍ശ സമ്മേളനവും രണ്ടുമുതല്‍ നാലുവരെ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 
പാറപ്പുറം കാളമ്പാടി ഉസ്താദ് നഗറിലാണ് പരിപാടി. രണ്ടിന് രാവിലെ ഒമ്പതുമണിക്ക് കുഞ്ഞിമുഹമ്മദ് ഫൈസി നീരാഞ്ചേരി നേതൃത്വം നല്‍കുന്ന ഖബര്‍ സിയാറത്തോടെ പരിപാടി തുടങ്ങും. മഹല്ല് പ്രസിഡന്റ് സി.ടി. മൂസക്കുട്ടി പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന വനിതാസംഗമത്തില്‍ ഉമ്മുല്‍ഖൈര്‍ ആദൃശ്ശേരി വിഷയം അവതരിപ്പിക്കും.
മൂന്നിന് രാത്രി ഏഴിന് നടക്കുന്ന തലമുറ സംഗമവും അനുസ്മരണവും പന്താരങ്ങാടി ജുമാമസ്ജിദ് ഖത്തീബ് ജഅഫര്‍ അന്‍വരി ഉദ്ഘാടനംചെയ്യും. നാലിന് വൈകീട്ട് 6.30ന് നടക്കുന്ന പൊതുസമ്മേളനത്തിന്റെയും ഇസ്‌ലാമിക് സെന്ററിന്റെയും ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ താപ്പി ബീരാന്‍കുട്ടി ഹാജി, വി.എം. മൗലവി, വി.പി. മൊയ്തീന്‍കുട്ടി, വി.എ. ഹമീദ്, എം. മുഹമ്മദ് ഷാഫി എന്നിവര്‍ പങ്കെടുത്തു.