കോഴിക്കോട്: റഹ്മാനിയ്യ റൂബി ജൂബിലീയുടെ പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ചു കോഴിക്കോട് കെ എം എ ഓഡിറ്റോറിയത്തില്‍ "പെണ്‍ സുരക്ഷ, നിയമവും ജാഗ്രതയും" എന്ന വിഷയത്തില്‍ റഹ്മാനിയ്യ അറബിക് കോളേജ് കമ്മിറ്റീ വിപുലമായ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 19-നു ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന സെമിനാറില്‍ മത സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

സ്ത്രീകളുടെ സുരക്ഷയ്ക്ക് ഇന്ത്യന്‍ നിയമങ്ങള്‍ അപര്യാപ്തമായ നിലക്ക് പൊതു സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം നിര്‍ണയിച്ചു കൊടുക്കാനും സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താനും ഈ സെമിനാര്‍ ഉപകരിക്കുമെന്ന് റഹ്മാനീസ് അസോസിയേഷന്‍ പ്രസിഡന്റ് ഫരീദ് റഹ്മാനി നീലാഞ്ചേരി അറിയിച്ചു. നേരത്തെ റൂബി ജൂബിലീയുടെ യു എ ഇ തല പ്രഖ്യാപനവും പ്രചാരണവും ദുബായില്‍ ആരംഭിച്ചിരുന്നു. ഈ സെമിനാറോടെ നാട്ടിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും വിവിദ പദ്ധതികള്‍ അതിലൂടെ പൂര്‍ത്തീകരിക്കുകയും ചെയ്യും