മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ആഗസ്റ്റ് 3 വെള്ളിയാഴ്ച) കേരള സമാജം ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിക്കുന്നു. 6 മണിക്ക് പ്രഭാഷണവും തുടര്‍ന്ന് സമൂഹ നോമ്പുതുറയും നടക്കും. വിശിഷ്ട വ്യക്തികളും പ്രാസ്ഥാനിക നേതാക്കളും സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബഹ്‌റൈന്‍ എസ്‌കെ.എസ്..എസ്‌എഫ് പുറത്തിരക്കുന്ന ബദര്‍ സന്ദേശ ലഘുലേഖയുടെ പ്രകാശനവും നടക്കും.