രാഷ്‌ട്രീയത്തിലെ ക്രിമിനല്‍ വല്‍ക്കരണം വര്‍ഗ്ഗീയത പോലെ അപലപനീയം : SYS

കല്‍പ്പറ്റ : രാഷ്‌ട്രീയത്തില്‍ വര്‍ദ്ധിച്ചു വരുന്ന ക്രിമിനല്‍ വല്‍ക്കരണം മതവര്‍ഗ്ഗീയതയെപ്പോലെ എതിര്‍ക്കപ്പെടേണ്ടതാ ണെന്നും സാമൂഹ്യപുരോഗതിക്കായി യത്‌നിക്കേണ്ടവര്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂട്ടു നില്‍ക്കുന്നത്‌ അപലപനീയമാണെന്നും SYS ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പാന്‍മസാല നിരോധിക്കാനുള്ള അധികാരികളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും, ഇതേ മാതൃക പിന്‍പറ്റി സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന്‌ സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി പേരാല്‍ അദ്ധ്യക്ഷത വഹിച്ചു. സി പി ഹാരിസ്‌ ബാഖവി, സി കെ ശംസുദ്ദീന്‍ റഹ്‌മാനി, മൂസ മാസ്റ്റര്‍ തരുവണ, ഇ പി മുഹമ്മദലി ബത്തേരി, എം സി ഉമര്‍ മൗലവി വെള്ളമുണ്ട സംസാരിച്ചു. പി സുബൈര്‍ സ്വാഗതവും കെ എ നാസിര്‍ മൗലവി നന്ദിയും പറഞ്ഞു.