തേഞ്ഞിപ്പലം
: സമൂഹത്തെ
കാര്‍ന്നു തിന്നുന്ന ലഹരിയുടെ
വിപത്തിന് കേരളത്തില്‍ നിരോധനം
ഏര്‍പ്പെടുത്തിയ സര്‍ക്കാറിന്‍റെ
നടപടി അഭിനന്ദനാര്‍ഹമാണെ്.
ക്യാന്‍സര്‍
ഉള്‍പ്പെടെയുള്ള ശാരീരികവും
മാനസികവുമായ മാരകമായ വിപത്ത്
വരുത്തിവെക്കുന്ന പാന്‍മസാലകള്‍ക്ക്
കൂടുതലും ഇരകളാകുന്നത്
കുട്ടികളാണ്. ഇത്തരത്തിലുള്ള
പൂര്‍ണ്ണ നിരോധനവും
ബോധവല്‍ക്കരണവുമായി പൊതുജനങ്ങള്‍
സഹകരിക്കേണ്ടതാണെന്ന്
പ്രസ്താവനയിലൂടെ സമസ്ത കേരള
സുന്നി ബാലവേദി അറിയിച്ചു.
യോഗത്തില്‍
മിദ്ലാജ് കിടങ്ങഴി അദ്ധ്യക്ഷത
വഹിച്ചു. എം.എ.
ചേളാരി ഉദ്ഘാടനം
ചെയ്തു. പുറങ്ങ്
മൊയ്തീന്‍ മുസ്‍ലിയാര്‍,
ശംസാദ് സലീം
കരിങ്കല്ലത്താണി,
സ്വഫറുദ്ദീന്‍
പൂക്കോട്ടൂര്‍ തുടങ്ങിയവര്‍
സംസാരിച്ചു. ശഫീഖ്
മണ്ണഞ്ചേരി സ്വാഗതവും ശാകിര്‍
കുറ്റിക്കടവ് നന്ദിയും പറഞ്ഞു.