തിരൂരങ്ങാടി
: ദാറുല്‍
ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്കു
കീഴിലുള്ള സെന്‍റര്‍ ഫോര്‍
പബ്ലിക്ക് എജുക്കേഷന്‍
ആന്‍ഡ് ട്രൈനിംങ്ങ്
(സിപെറ്റ്)ന്‍റെ
ആഭിമുഖ്യത്തില്‍ വിവാഹിതരാവാന്‍
തയ്യാറെടുക്കുന്നവരും വൈവാഹിക
ജീവിതത്തിലേക്ക് പ്രവേശിക്കുന്നവരുമായ
യുവതി-യുവാക്കള്‍ക്കായി
പ്രിമാരിറ്റല്‍ വര്‍ക്‌ഷോപ്പ്
ഇന്ന് രാവിലെ 9 മണിക്ക്
ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍
ഡോ.ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി ഉദ്‌ഘാടനം
ചെയ്യും, പ്രശസ്ഥ
മന:ശ്ശാസ്‌ത്ര
പരിശീലകര്‍ ദാമ്പത്യ ജീവിതത്തിലെ
മതകീയ കാഴ്‌ചപ്പാടുകള്‍,
പങ്കാളികള്‍ക്കിടയിലും
കുടുംബാംഗങ്ങള്‍ക്കിടയിലുമുള്ള
പെരുമാറ്റം, ദാമ്പത്യത്തിലെ
പ്രശ്‌നങ്ങളും പരിഹാരവും,
കുടുംബത്തിന്റെ
സാമ്പത്തിക ഭദ്രത, തുടങ്ങി
വിഷയങ്ങളില്‍ ക്ലാസെടുക്കും.
ദാറുല്‍
ഹുദാ ചെമ്മാട് കാമ്പസില്‍
വെച്ച് നടത്തപ്പെടുന്ന ഈ
ക്യാമ്പില്‍ സ്‌ത്രീകള്‍ക്കും
പുരുഷന്‍മാര്‍ക്കും വെവ്വേറെ
സൗകര്യമുണ്ടായിരിക്കും.തുടര്‍ന്നും
മാസന്തോറും സെന്‍ററിന്‍റെ
ആഭിമുഖ്യത്തില്‍ പ്രിമാരിറ്റല്‍
വര്‍ക്‌ഷോപ്പുകള്‍
നടത്തപ്പെടുന്നതാണ് .വിശദ
വിവരങ്ങള്‍ക്ക് 9846786445
എന്ന നമ്പറില്‍
ബന്ധപ്പെടുക.