കാസര്‍കോട് : വികാസത്തിന്റെ വഴിയടയാളങ്ങള്‍ എന്ന SKSSF കാസര്‍കോട്
ജില്ലാകമ്മിറ്റി അടിയന്തിരമായി നടപ്പിലാക്കുന്ന ആറുമാസ കര്‍മ്മപദ്ധതിയുടെ ഭാഗമായി
നടക്കുന്ന മൂന്ന് മാസത്തെ ആദര്‍ശ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് ജനുവരി 9ന്
തൃക്കരിപ്പൂര്‍ മുതല്‍ 12 ന് മഞ്ചേശ്വരം വരെ സംഘടിപ്പിക്കുന്ന ആദര്‍ശ യാത്രയുടെ
ഭാഗമായി SKSSF കാസര്‍കോട് ജില്ല കാമ്പസ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.
ജില്ലാജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചത്തിന്റെ അധ്യക്ഷതയില്‍ പ്രസിഡണ്ട്
ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഹാരീസ് ദാരിമി ബെദിര വിഷയം
അവതരിപ്പിച്ചു. ആലിക്കുഞ്ഞി ദാരിമി, ഹംദുളള തങ്ങള്‍ മൊഗ്രാല്‍, ഇംദാദ് പള്ളിപ്പുഴ,
മൂസ ബാസിത്ത് മൊഗ്രാല്‍, സഹദ് അങ്കടിമുഗര്‍, സ്വാലിഹ് വിദ്യാനഗര്‍, അബ്‌ദുസലാം
ബെളിഞ്ചം, സുഹൈര്‍ കന്തല്‍, ശിഹാബ് മിലാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജാബിര്‍
ഹുദവി ചാനടുക്ക സ്വാഗതവും അബ്‌ദുല്‍ മജീദ് കുണിയ നന്ദിയും പറഞ്ഞു.