കാസര്‍കോട് : സമസ്‌ത കേന്ദ്രമുശാവറ ഉപാധ്യക്ഷനും
മംഗലാപുരം-ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്‌ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ യുടെ പ്രത്യേക വിംഗിനെ
ഏല്‍പിക്കണമെന്നാവശ്യപ്പെട്ടും സി.ബി.ഐ യുടെ അന്വേഷണ സംഘം ഹൈക്കോടതിയില്‍
സമര്‍പ്പിച്ച വാസ്‌തവ വിരുദ്ധമായ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ചും നടന്നുവരുന്ന
പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി നാളെ (വ്യാഴം) രാജ്‌ഭവനിലേക്ക് SKSSF നടത്തുന്ന
മാര്‍ച്ചിന് കാസര്‍കോട് ജില്ലയില്‍ വന്‍ ഒരുക്കം. മാര്‍ച്ചില്‍ സംബന്ധിക്കേണ്ട
കാസര്‍കോട് ജില്ലയില്‍ നിന്നുളള പ്രവര്‍ത്തകര്‍ ഇന്ന് (ബുധന്‍) വൈകുന്നേരത്തോടെ
കാസര്‍കോട് നിന്ന് യാത്ര തിരിക്കുമെന്ന് ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി
ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു. ഖാസിയുടെ കേസ്
അന്വേഷണത്തില്‍ തെളിവ് നശിപ്പിക്കുകയും അന്വേഷണം വിഴിതിരിച്ചുവിടാന്‍
ശ്രമിക്കുകയും ചെയ്‌ത ലോക്കല്‍ പോലീസിനെ സംരക്ഷിക്കാനും കൊലയുടെ പിന്നില്‍
പ്രവര്‍ത്തിച്ച കറുത്തകരങ്ങളെ സംരക്ഷിക്കാനും ശ്രമിച്ച ഇപ്പോഴത്തെ സി.ബി.ഐ യുടെ
അന്വേഷണ സംഘം ഖാസി സി.എം.അബ്‌ദുല്ല മൗലവിയെ ജാതി-മത ഭേദമന്യേ സ്‌നേഹിക്കുന്ന വലിയ
വിഭാഗത്തെ വഞ്ചിക്കുകയാണ് ചെയ്‌തത്. ഇതിനെതിരെ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം
സംഘടിപ്പിക്കാനാണ് SKSSF ന്റെ തീരുമാനം.