ദാറുല്‍ ഹുദാക്ക്‌ JNU വിന്റെ അംഗീകാരം

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സീനിയര്‍ സെക്കന്ററി സര്‍ട്ടിഫിക്കറ്റിന്‌ ഇന്ത്യയിലെ പ്രശസ്‌ത സര്‍വകലാശാലയായ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി അക്കാദമിക്‌ കൗണ്‍സില്‍ അംഗീകാരം നല്‍കി. ദാറുല്‍ ഹുദായില്‍ നിന്നോ അഫിലിയേറ്റഡ്‌ കോളേജുകളില്‍ നിന്നോ സീനിയര്‍ സെക്കന്ററി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ ജെ.എന്‍.യുവിലെ ഡിഗ്രി, പി.ജി തുടങ്ങിയ കോഴ്‌സുകള്‍ക്ക്‌ എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടു സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെത്തന്നെ നേരിട്ട്‌ അപേക്ഷിക്കാവുന്നതാണ്‌. അലീഗഡ്‌ മുസ്‌ലിം യൂനിവേഴ്‌സിറ്റി, ന്യൂ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, ഹംദര്‍ദ്‌ യൂനിവേഴ്‌സിറ്റി മറ്റു ഇന്ത്യയിലെ പ്രധാന യൂനിവേഴ്‌സിറ്റികള്‍ ദാറുല്‍ ഹുദായുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേരത്തെ അംഗീകരിച്ചിട്ടുണ്ട്‌.