ശാസ്ത്രത്തിന്റെ സാധ്യതകള്‍ മുസ്‌ലിം സമുദായം ഉപയോഗപ്പെടുത്തണം -മുഹമ്മദ് അക്തര്‍ സിദ്ദിഖി

ഫൈസാബാദ്: ജാമിയ നൂരിയ അറബിക്‌കോളേജ് വാര്‍ഷിക സനദ്ദാന സമ്മേളനത്തിലെ 'രാഷ്ട്രാന്തരീക്ഷം' സെഷന്‍ ശ്രദ്ധേയമായി. എന്‍.സി.ടി.ഇ മുന്‍ ചെയര്‍മാന്‍ മുഹമ്മദ് അക്തര്‍ സിദ്ദിഖി ഉദ്ഘാടനം ചെയ്തു. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും അനന്തസാധ്യതകള്‍ മുസ്‌ലിം സമുദായം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അറബ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയാന്തരീക്ഷമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയുടെ അച്ചടക്കം നാം ഉള്‍ക്കൊള്ളണം -സിദ്ദിഖി പറഞ്ഞു. 
ഇസ്‌ലാമിക ദേശീയതയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് വിഷയം പരിചയപ്പെടുത്തിക്കൊണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഇ.ടി.മുഹമ്മദ്ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. സിറിയ, ഈജിപ്ത്, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം പാശ്ചാത്യസംസ്‌കാരത്തിന്റെ തള്ളിക്കയറ്റം ദോഷമായി ഭവിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. മങ്കട എം.എല്‍.എ ടി.എ.അഹമ്മദ്കബീര്‍, കുട്ടി അഹമ്മദ്കുട്ടി, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, കെ.പി.സി.തങ്ങള്‍ വല്ലപ്പുഴ, ഫസല്‍ തങ്ങള്‍ മേല്‍മുറി, സി.ഹംസ, അബ്ദുസലാം വയനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.