ജാമിഅഃ യമാനിയ്യഃ സനദ്‌ദാന മഹാസമ്മേളനത്തിന്‌ ഉജ്വല പരിസമാപ്‌തി

കുറ്റിക്കാട്ടൂര്‍ യമാനിയ്യഃ അറബിക്‌ കോളേജ്‌ 12-ാം വാര്‍ഷിക 3-ാം സനദ്‌ദാന സമാപന സമ്മേളനം പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു. എം.ടി. അബ്‌ദുല്ല മുസ്‌ലിയാര്‍, ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ഹംസ ബാഫഖി തങ്ങള്‍, ആര്‍.വി. കുട്ടിഹസന്‍ ദാരിമി, പ്രഫ. ഓമാനൂര്‍ മുഹമ്മദ്‌ തുടങ്ങിയവര്‍ സമീപം
ജാമിഅഃ യമാനിയ്യഃ അറബിക്‌ കോളേജിന്റെ 12-ാം വാര്‍ഷിക മൂന്നാം സനദ്‌ദാന മഹാസമ്മേളനത്തിന്‌ ഉജ്വല പരിസമാപ്‌തി. നാടിന്റെ നാനാഭാഗത്ത്‌ നിന്ന്‌ ഒഴുകിയ ആയിരങ്ങളെക്കൊണ്ട്‌ കുറ്റിക്കാട്ടൂരും പരിസരവും വീര്‍പ്പുമുട്ടി. വൈകീട്ട്‌ അഞ്ച്‌ മണിക്ക്‌ ആരംഭിച്ച സമാപന സമ്മേളനം പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. യമാനിയ്യഃ പ്രിന്‍സിപ്പാളും സമസ്‌ത വൈസ്‌ പ്രസിഡന്റുമായ എം.ടി. അബ്‌ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ 83 യുവപണ്ഡിതന്‍മാര്‍ക്കുള്ള സനദ്‌ദാനവും, സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്‌ദാന പ്രഭാഷണവും നിര്‍വഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്‌ മുഖ്യാതിഥിയായിരുന്നു. സമസ്‌ത ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍, സയ്യിദ്‌ നാസര്‍ അബ്‌ദുല്‍ ഹയ്യ്‌ ശിഹാബ്‌ തങ്ങള്‍, റഹ്‌മത്തുല്ല ഖാസിമി മുത്തേടം, ഉമര്‍ ഫൈസി മുക്കം, ഒളവണ്ണ അബൂബക്ക ദാരിമി, ഉമര്‍ മുസ്‌ലിയാര്‍ കിഴിശ്ശേരി, ഹംസ ഫൈസി അല്‍ ഹൈത്തമി, സലീം ദാരിമി, യൂസുഫ്‌ ബാഖവി, പ്രഫസര്‍ ഓമാനൂര്‍ മുഹമ്മദ്‌, ആര്‍.വി. കുട്ടഹസന്‍ ദാരിമി സ്വാഗതവും അബ്ബാസ്‌ ദാരിമി നന്ദിയും പറഞ്ഞു. 
കാലത്ത്‌ 9.30 ന്‌ നടന്ന ആദര്‍ശ സമ്മേളനം ഇ.ടി. മുഹമ്മദ്‌ ബശീര്‍ ഉദ്‌ഘാടനം ചെയ്‌തു. യു.കെ അബ്‌ദുല്ലത്തീഫ്‌ മൗലവി, എം.ടി. അബൂബക്കര്‍ ദാരിമി, കെ.സി. മുഹമ്മദ്‌ ഫൈസി എന്നിവര്‍ ക്ലാസെടുത്തു. 
തുടര്‍ന്ന്‌ നടന്ന ശിഹാബ്‌ തങ്ങള്‍ അനുസ്‌മരണ സമ്മേളനം സംസ്ഥാന വ്യവസായ, ഐ.ടി. വകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. കെ. മൂസ മൗലവി അദ്ധ്യക്ഷത വഹിച്ചു. കെ. മമ്മദ്‌ ഫൈസി, പി.പി.എച്ച്‌ മുസ്ഥഫ ഹാജി, അനീഷ്‌ പാലാട്ട്‌ പ്രസംഗിച്ചു. 
നാല്‌ മണിക്ക്‌ നടന്ന കേരള യമാനീസ്‌ മീറ്റ്‌ സയ്യിദ്‌ ഹാശിര്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ പ്രഫസര്‍ ഹംസ ഹൈത്തമി ഉദ്‌ഘാടനം ചെയ്‌തു. കര്‍മവീഥിയിലിറങ്ങുന്ന യുവപണ്ഡിതര്‍ക്കുള്ള സ്ഥാനവസ്‌ത്രം സയ്യിദ്‌ ഹംസ ബാഫഖി തങ്ങള്‍ വിതരണം ചെയ്‌തു. ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ യമാനി സ്വാഗതവും സെക്രട്ടറി റാസിഖ്‌ യമാനി നന്ദിയും പറഞ്ഞു.