കേരള സമൂഹത്തില്‍്‌ സമുദ്ധാരണത്തിനുതകുന്ന പണ്ഡിതന്‍മാരുടെ അഭാവം നികത്തിയത്‌ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യ : സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍


പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യയുടെ 49-ാം വാര്‍ഷിക 47-ാം സനദ്‌ദാന സമ്മേളത്തിന്റെ ഭാഗമായി നടന്ന സുഫ്‌ഫത്ത്‌ സെഷന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു. എം.പി. മുസ്‌തഫല്‍ ഫൈസി, പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ , അഡ്വ. ടി.കെ. സൈതാലിക്കുട്ടി, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ഡോ. പി. നസീര്‍ , മമ്മദ്‌ ഫൈസി, പി.പി. മുഹമ്മദ്‌ ഫൈസി എന്നിവര്‍ സമീപം

മലപ്പുറം : കേരള സമൂഹത്തില്‍്‌ നിലനിന്നിരുന്ന സമൂഹ സമുദ്ധാരണത്തിനുതകുന്ന പണ്ഡിതന്‍മാരുടെ അഭാവം നികത്തിയത്‌ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യ അറബിക്‌ കോളേജാണെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ പ്രസ്‌താവിച്ചു. പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യയുടെ 49-ാം വാര്‍ഷിക 47-ാം സനദ്‌ദാന സമ്മേളത്തിന്റെ ഭാഗമായി നടന്ന സുഫ്‌ഫത്ത്‌ സെഷന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കേരള സംസ്ഥാന വഖ്‌ഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ അഡ്വ. ടി.കെ. സൈതാലിക്കുട്ടി സാഹിബ്‌ മുഖ്യാതിഥിയായിരുന്നു. ജാമിഅയുടെ സന്തതികള്‍ ലോകം മുഴുവന്‍ പ്രകാശം പരത്തുന്നുവെന്നും മാറ്റമില്ലാത്ത ആത്മീയ ചൈതന്യമാണ്‌ ജാമിഅയുടെ വിജയമെന്നും പറഞ്ഞ അദ്ദേഹം മത വിദ്യാര്‍ത്ഥികള്‍ക്ക്‌ വഖഫ്‌ ബോര്‍ഡില്‍ നിന്ന്‌ സ്‌കോളര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തണമെന്ന പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളുടെ പ്രമേയം നടപ്പാക്കാനുള്ള ശ്രമവുമായി മുന്നോട്ട്‌ പോവുമെന്ന്‌ അദ്ദേഹം ഉറപ്പ്‌ നല്‍കുകയും ചെയ്‌തു.
എ.പി. മുഹമ്മദ്‌ മുസ്‌ലിയാരര്‍, എം.കെ. മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.എ. റഹ്‌മാന്‍ ഫൈസി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.
അഹലുസുഫ്‌ഫത്ത്‌ മുതല്‍ ജാമിഅഃ വരെ എന്ന വിഷയം എം.പി മുസ്‌തഫല്‍ ഫൈസിയും, നവജാഗരണം: പള്ളിദര്‍സുകള്‍ സാധ്യമാക്കുന്നത്‌ എന്ന വിഷയം ഹംസ റഹ്‌മാനി കൊണ്ടിപറമ്പും, മത വിദ്യഭ്യാസ നവീകരണ പദ്ധതികള്‍ എന്ന വിഷയം കേരള സംസ്ഥാന ന്യൂനപക്ഷ വിഭാഗം ഡയറക്‌ടര്‍ ഡോ. പി. നസീറും, മത വിദ്യാഭ്യാസം അല്‍പ്പം പ്രായോഗിക ചിന്തകള്‍ എന്ന വിഷയം പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമിയും ക്ലാസെടുത്തു. സമസ്‌ത മുശാവറ മെമ്പര്‍ പി.പി. മുഹമ്മദ്‌ ഫൈസി സമാപന പ്രസംഗം നടത്തി. 
സയ്യിദ്‌ സാബഖലി ശിഹാബ്‌ തങ്ങള്‍ സ്വാഗതവും സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍ നന്ദിയും പറഞ്ഞു.