വിഘടിതര്‍ക്ക് തിരിച്ചടി; ചീക്കോട് ശിആറുല്‍ ഇസ്‌ലാം മദ്രസ സമസ്തക്ക്

ചീക്കോട്: ചീക്കോട് തഅലീമുല്‍ ഇസ്‌ലാം സംഘത്തിന്റെ കീഴിലുള്ള ശിആറുല്‍ ഇസ്‌ലാം മദ്രസയില്‍ അവകാശം ഉന്നയിച്ച് സമസ്ത നല്‍കിയ കേസില്‍ സംഘത്തിന് അനുകൂലമായി കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ വിധിച്ചു. മദ്രസ കെട്ടിടങ്ങളിലും സ്വത്തുക്കളിലും പ്രവേശിക്കുന്നതും ഭരണം തടസ്സപ്പെടുത്തുന്നതും സ്ഥിരമായി തടഞ്ഞുകൊണ്ടാണ് ഉത്തരവ്.
സുന്നി വിഭാഗത്തിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ അനുകൂലിക്കുന്ന വിഭാഗം തഅലീമുല്‍ ഇസ്‌ലാം സംഘത്തില്‍നിന്നും വിഘടിച്ച് സംഘത്തിന്മേല്‍ അവകാശം ഉന്നയിച്ചിരുന്നു. എ.പി വിഭാഗം രൂപവത്കരിച്ച തഅലീമുല്‍ ഇസ്‌ലാം കമ്മിറ്റിയും നേരത്തെ നിലവിലുള്ള തഅലീമുല്‍ ഇസ്‌ലാം സംഘവും തമ്മിലായിരുന്നു അവകാശത്തര്‍ക്കക്കേസ്. ഇതിലാണ് വഖഫ് ട്രൈബ്യൂണല്‍ വിധി. സംഘത്തിനുവേണ്ടി അഡ്വ. കെ.പി.മായന്‍, അഡ്വ. വി.പി.നാരായണന്‍ നമ്പൂതിരി എന്നിവര്‍ ഹാജരായി.