സമസ്‌ത സമ്മേളനം; മാധ്യമ വിചാരം ജില്ലാ കോ-ഓഡിനേറ്റര്‍മാരെ നിയമിച്ചു

ചേളാരി : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വര്‍ഷികത്തോടനുബന്ധിച്ച്‌ സുന്നി അഫ്‌കാര്‍ വാരിക മാനേജിംഗ്‌ കമ്മിറ്റി പ്രഖ്യാപിച്ച ത്രൈമാസ ക്യാമ്പയിന്‍ ജില്ലാ കോ-ഓഡിനേറ്റര്‍മാരായി. ലത്വീഫ്‌ ഫൈസി, സിദ്ദീഖ്‌ ഫൈസി അമ്മിനിക്കാട്‌ (മലപ്പുറം). ടി.കെ.മുഹമ്മദ്‌ കുട്ടി ഫൈസി (പാലക്കാട്‌). സി.എച്ച്‌.മഹ്‌മൂദ്‌ സഅദി, ഉമര്‍ ഫൈസി മുക്കം (കോഴിക്കോട്‌). പി.പി.മുഹമ്മദ്‌ കുഞ്ഞി, അഹ്‌മദ്‌ തെര്‍ളായി (കണ്ണൂര്‍). ബഷീര്‍ ദാരിമി തളങ്കര (കാസര്‍ഗോഡ്‌). ശറഫൂദ്ദീന്‍ (തൃശൂര്‍). നാസര്‍ മുസ്‌ലിയാര്‍ (വയനാട്‌). ഐ.എം.അബ്‌ദുറഹിമാന്‍ (എറണാകുളം). നിസാര്‍ (ആലപ്പുഴ). ഒ.എം.ശരീഫ്‌ ദാരിമി (കോട്ടയം). ശരീഫ്‌ കാശിഫി (കൊല്ലം). കെ.ഇ.മുഹമ്മദ്‌ മുസ്‌ലിയാര്‍ (ഇടുക്കി). ഫാറൂഖ്‌ ബീമാപള്ളി (തിരുവനന്തപുരം). ഇസ്‌മാഈല്‍ മുസ്‌ലിയാര്‍ കല്ലുബാണ (കൊടക്‌). സൈതലവി റഹ്‌മാനി (നീലഗിരി) എന്നിവരെ ചുമതലപ്പെടുത്തി. �നവലോക സൃഷ്‌ടിപ്പിന്‌ മാധ്യമ പങ്ക്‌� എന്ന പേരില്‍ മാധ്യമ വിചാരവും, വിചാരണയുമാണ്‌ ക്യാമ്പിനോടനുബന്ധിച്ച്‌ നടക്കുക. മാനവസമൂഹത്തിന്‌ മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ചു വരുന്ന മഹത്തായ പങ്കും പിഴവ്‌ വന്നാല്‍ സംഭവിക്കുന്ന അപകടങ്ങളും സമൂഹത്തിന്‌ ബോധ്യപ്പെടുത്തുകയും, മാധ്യമ വല്‍ക്യത സമുഹത്തില്‍ ഇസ്‌ലാമിക വായനയുടെ സാധ്യതയും, സാധുതയും പരിശോധിക്കപ്പെടുകയുമാണ്‌ ക്യാമ്പയിന്‍ ലക്ഷ്യം.
പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹാജി കെ.മമ്മദ്‌ ഫൈസി, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ഉമര്‍ഫൈസി മുക്കം, പിണങ്ങോട്‌ അബൂബക്കര്‍ സംസാരിച്ചു.