സമസ്‌ത 85 ാംവാര്‍ഷികം; ഇന്ന്‌ (19) കാമ്പസ്‌ ഡേ

ചേളാരി : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കേരളം, തമിഴ്‌നാട്‌, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരിലേക്ക്‌ സമസ്‌ത സന്ദേശം അടങ്ങിയ ലഘുലേഖ ഇന്ന്‌ വിതരണം നടക്കും.
എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ത്വലബാ വിംഗിന്റെ നേതൃത്വത്തിലാണ്‌ പദ്ദതി നടപ്പിലാക്കുന്നത്‌. സമസ്‌ത 85-ാം വാര്‍ഷിക സമ്മേളനം മുന്നോട്ട്‌ വെച്ച `സത്യ സാക്ഷികളാവുക' എന്ന പ്രമേയത്തെയും സമസ്‌തയേയും പരിചയപ്പെടുത്തുന്നതാണ്‌ ഇംഗ്ലീഷിലും മലയാളത്തിലുമായി തയ്യാറാക്കിയ ലഘുലേഖ.
ചേളാരി സമസ്‌താലയത്തില്‍ ചേര്‍ന്ന സ്വാഗത സംഘം യോഗത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സംസ്ഥാന സെക്രട്ടറി ഓണംപള്ളി മുഹമ്മദ്‌ ഫൈസി പദ്ദതി വിശദീകരിച്ചു. പ്രഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം.ടിഅബ്‌ദുല്ല മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം.അബ്‌ദുല്‍ഖാദര്‍, ഡോ.ബഹാഉദ്ദീന്‍ നദ്‌വി, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, അയ്യൂബ്‌ കൂളിമാട്‌, നാസ്വിര്‍ ഫൈസി കൂടത്തായി, ശാഹുല്‍ഹമീദ്‌ മാസ്റ്റര്‍, റഹീം ചുയലി, മോയിന്‍കുട്ടി മാസ്റ്റര്‍, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, അബ്‌ദുസമദ്‌ പൂക്കോട്ടൂര്‍, മൊയ്‌തീന്‍ ഫൈസി പുത്തനഴി, റഫീഖ്‌്‌ സകരിയ്യ, സൈദലവി റഹ്‌മാനി, കെ.എ.റഹ്‌മാന്‍ ഫൈസി, പി പി. മുഹമ്മദ്‌ ഫൈസി കൊടക്‌ അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.എം.കുട്ടി സഖാഫി, കെ.സി.അഹമ്മദ്‌കുട്ടി മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട്‌ അബൂബക്കര്‍ നന്ദി പറഞ്ഞു.