ഈസ്റ്റേണ്‍ പ്രോവിന്‍സ് ഇസ്‍ലാമിക് സെന്‍റര്‍ കൗണ്‍സില്‍ മീറ്റും പഠന ക്യാന്പും ജനുവരി 6 ന് കോബാറില്‍

കോബാര്‍ : ധര്‍മ്മ വഴിയില്‍ ഒത്തുചേരാം എന്ന മെന്പര്‍ഷിപ് ക്യാന്പയിന് സമാപനം കുറിച്ച് ഈസ്റ്റേണ്‍ പ്രോവിന്‍സ് ഇസ്‍ലാമിക് സെന്‍റര്‍ പഠന ക്യാന്പും കൗണ്‍സില്‍ മീറ്റും ജനുവരി 6 വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 5 വരെ കോബാര്‍ റഫ ക്ലിനിക് ഓഡിറ്റോറിയത്തില്‍ നടക്കും. കൗണ്‍സില്‍ മീറ്റ് റഫ എം.ഡി. മുഹമ്മദ് കുട്ടി കോഡൂര്‍ ഉദ്ഘാടനം ചെയ്യും. ശേഷം സംഘടന തെരഞ്ഞെടുപ്പിന് നാഷണല്‍ ഇസ്‍ലാമിക് സെന്‍റര്‍ വൈസ് ചെയര്‍മാന്‍ എന്‍.സി. മുഹമ്മദ് ഹാജി കണ്ണൂര്‍ മേല്‍നോട്ടം വഹിക്കും. ഉച്ചക്ക് 12.30ന് പഠന ക്യാന്പ് അല്‍ ഹുദ സ്കൂള്‍ ഓഫ് ഗ്രൂപ് എം.ഡി. ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. യൂസുഫ് ഫൈസി വാളാട് അദ്ധ്യക്ഷത വഹിക്കും. ശേഷം പ്രാസ്ഥാനിക സെഷനില്‍ സംഘടന സംഘാടനം എന്ന വിഷയം അബൂ ജിര്‍ഫാസ് മൗലവി അവതരിപ്പിക്കും. തുടര്‍ന്ന് ജാഗ്രത എന്ന സെഷനില്‍ പ്രവാസം എന്ന വിഷയം അബ്ദുല്‍ മജീദ് സിജി അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന സംഘടനാ ചര്‍ച്ചക്ക് ഇസ്‍ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ഠറി അസ്‍ലം മൗലവി അടക്കാത്തോട് നേതൃത്വം നല്‍കും. ഉമര്‍ ഓമശ്ശേരി, അബ്ദുറഹ്‍മാന്‍ മലയമ്മ, മുസ്തഫ ദാരിമി തുടങ്ങിയവര്‍ സംബന്ധിക്കും. ബഹാഉദ്ദീന്‍ ഹുദവിയുടെ സമാപന സന്ദേശത്തോടെ കാന്പ് സമാപിക്കും. കാന്പിന്‍റെ വിജയത്തിനായി മുസ്തഫ ദാരിമി (ചെയര്‍മാന്‍), മാമു ഹാജി (വൈസ് ചെയര്‍മാന്‍), ഹുസൈന്‍ ചെലേംബ്ര (കണ്‍വീനര്‍), നജീബ് ചീക്കിലേട് (ജോ.കണ്‍വീനര്‍), ബശീര്‍ കുറ്റിക്കാട്ടൂര്‍, എ.കെ. ഇബ്റാഹീം, മജീദ് കുറ്റിക്കാട്ടൂര്‍ തുടങ്ങിയവര്‍ അംഗങ്ങളായി സബ്കമ്മിറ്റി രൂപീകരിച്ചു.