ജാമിഅ നൂരിയ്യ: സനദ്‌ ദാന മഹാസമ്മേളനം സമാപിച്ചു. 160 യുവപണ്ഡിതര്‍ കൂടി കര്‍മ രംഗത്തേക്ക്‌

ഫൈസാബാദ് (പട്ടിക്കാട്):  ആറായിരത്തിലതികം മത പണ്ഡിതതരെ ശ്രഷ്ടിച്ച തെന്നിന്ത്യയിലെ ഉന്നത ഇസ്‌ലാംമത പഠന കലാലയമായ ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ പതിനായിരങ്ങള്‍ പങ്കെടുത്ത സനദ്‌ ദാന വാര്‍ഷിക സുവര്‍ണ്ണജൂബിലി ഉദ്ഘാടന മഹാസമ്മേളനത്തിന് പരിസമാപ്തി. കഴിഞ്ഞ നാലു ദിവസമായി ഫൈസാബാദിലെ പൂക്കോയതങ്ങള്‍ നഗറില്‍ നടന്നുവന്ന 49-ാം വാര്‍ഷിക 47-ാം സനദ്്ദാന സമ്മേളനത്തില്‍ മൌലവി ഫാസില്‍ ഫൈസി ബിരുദം വാങ്ങിയ 160 യുവപണ്ഡിതര്‍ കൂടി കര്‍മ്മവീഥിയിലേക്കിറങ്ങി. 
മത രംഗത്ത് സമുദായത്തിനു മുന്നേറാന്‍ ഒരു സ്ഥാപനത്തിന്റെ അനിവാര്യത പണ്ഡിതന്‍മാര്‍ തിരിച്ചറിഞ്ഞതാണ് ജാമിഅയുടെ പിറവിക്കു കാരണമായതെന്നു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അറിവിന്റെ വക്താക്കളാവുകയാണ് വേണ്ടത്. ശരിയും തെറ്റും പഠിപ്പിച്ചു സമൂഹത്തിന്റെ കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടാക്കാന്‍ പണ്ഡിതന്മാര്‍ തയ്യാറാവണമെന്നും തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു.

സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. 160 ഫൈസിമാര്‍ക്കുള്ള ബിരുദ ദാനം ജാമിഅ പ്രസിഡന്റ്‌ പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത പ്രസിഡന്റ് ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്്‌ല്യാര്‍ പ്രാര്‍ത്ഥനയും മുഖ്യപ്രഭാഷണവും നടത്തി.   ജാമിഅ പ്രിന്‍സിപ്പല്‍ പ്രഫ. കെ ആലിക്കുട്ടി മുസ്്‌ല്യാര്‍, കോട്ടുമല ബാപ്പു മുസ്്‌ല്യാര്‍, എം ടി അബ്ദുല്ല മുസ്്‌ല്യാര്‍, പി കെ പി അബ്ദുസലാം മുസ്്‌ല്യാര്‍, പി കെ എം സാദിഖ് മുസ്്‌ല്യാര്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ജാമിഅ മില്ലിയ്യയിലെ പ്രഫ. ഡോ. അക്തര്‍ സിദ്ദീഖി, മക്ക ശരീഅത്ത് കോര്‍ട്ട് അംഗം ഹാനി അല്‍ ജുബൈര്‍, ജിദ്ദ യൂണിവേഴ്‌സിറ്റിയിലെ പ്രഫ. അഹമ്മദ് സുലൈമാന്‍ സംസാരിച്ചു.  റഹ്മതുല്ലഹ് ഖാസിമി മൂത്തേടം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍,  അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ എന്നിവര്‍ പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. ജാമിഅ ജനറല്‍ സെക്രട്ടറി സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ സ്വാഗതവും ടി. അബ്ദുല്‍ ഹമീദ്‌ മാസ്റ്റര്‍ നന്ദിയും പ്രകാശിപ്പിച്ചു.

സമ്മേളനത്തിന്റെ വിവിധ സെഷന്‍ റെക്കോര്‍ഡ്‌കള്‍ കേള്‍ക്കാന്‍ : www.alhidaya786.tk