ഇരിക്കൂര്‍
: സത്‍സരണിക്കൊരു
യുവ ജാഗ്രത എന്ന പ്രമേയവുമായി
SKSSF പെരുവളത്ത്
പറന്പ ക്ലസ്റ്റര്‍ സമ്മേളനം
നടത്തി. റഹ്‍മാനിയ്യ
യതീംഖാന മദ്റസയില്‍ വെച്ച്
നടന്ന പൊതുയോഗവും ക്ലാസും
ഒരു വര്‍ഷത്തേക്കുള്ള
പ്രവര്‍ത്തന പദ്ധതികള്‍
ആവിഷ്കരിച്ചു. റഹ്‍മാനിയ്യ
മാനേജര്‍ കെ.വി.
അബ്ദുല്‍
ഖാദര്‍ പൊതുയോഗം ഉദ്ഘാടനം
ചെയ്ത് സംസാരിച്ചു. ഹംസ
ദാരിമി ഇരിക്കൂര്‍ പ്രമേയ
പ്രഭാഷണം നടത്തി. മുസ്തഫ
അമാനിയുടെ അധ്യക്ഷതയില്‍
ഹാരിസ് റഹിമി, സി.പി.
നൌഷാദ് മാസ്റ്റര്‍,
ഇര്‍ശാദ് മൗലവി
തുടങ്ങിയവര്‍ സംസാരിച്ചു.
സലീം പി.പി.
സ്വാഗതവും
മുഖ്താര്‍ എന്‍ നന്ദിയും
പറഞ്ഞു.