കാസര്‍കോട്: ആദര്‍ശപ്രചരണരംഗത്ത് പുതിയ കര്‍മ്മപദ്ധതികളുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സംഘടിപ്പിക്കുന്ന ആദര്‍ശകാമ്പയിന്റെ ഭാഗമായി മുഖാമുഖം പരിപാടി ഒക്‌ടോബര്‍ 22 ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കാസര്‍കോട് ടൗണ്‍ഹാളില്‍ നടക്കുമെന്ന് ജില്ലാസെക്രട്ടറിയേറ്റ് യോഗം അറിയിച്ചു. പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരീസ് ദാരിമി ബെദിര, ബഷീര്‍ ദാരിമി തളങ്കര, എം.എ.ഖലീല്‍, ഹാഷീം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്തു ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.