വിമന്‍സ്‌കോഡ്‌ ബില്ല്‌ നടപ്പാക്കരുത്‌: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

കോഴിക്കോട്‌: രണ്‌ടില്‍ കൂടുതല്‍ കുട്ടികളുണ്‌ടാവുന്ന മാതാപിതാക്കളെ ശിക്ഷിക്കണം, മൂന്നാം കുട്ടി മുതലുള്ളവര്‍ക്ക്‌ സര്‍ക്കാരിന്റെ ഒരാനുകൂല്യവും നല്‍കരുത്‌, കൂടുതല്‍ കുട്ടികളെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തില്‍ പ്രചരണം നടത്തുന്നവര്‍ക്ക്‌ ശിക്ഷ നല്‍കണം തുടങ്ങിയ ശുപാര്‍ശകളടങ്ങിയ ജസ്റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യരുടെ നേതൃത്വത്തിലുള്ള വിമന്‍സ്‌കോഡ്‌ ബില്‍ തള്ളിക്കളയണമെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട്‌ അഭ്യര്‍ഥിച്ചു. സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ കെ കെ ഇബ്‌്‌റാഹിം മുസ്‌്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. കെ എ റഷീദ്‌ വെള്ളായിക്കോട്‌ , ഒ എം അഹ്‌്‌മദ്‌കുട്ടി മൌലവി, പി ബാവഹാജി പൂവാട്ട്‌പറമ്പ്‌, അബ്‌്‌ദുല്‍ കരീം ബാഖവി സംസാരിച്ചു.