ഹജ്ജ്‌ ; വെയ്‌റ്റിങ്‌ ലിസ്‌റ്റില്‍ നിന്നും 286 പേര്‍ക്കുകൂടി അവസരം


കരിപ്പൂര്‍: സംസ്ഥാന ഹജ്ജ്‌ കമ്മിറ്റിക്കു കീഴില്‍ 286 പേര്‍ക്കു കൂടി ഹജ്ജിന്‌ അവസരം. ഹജ്ജിനു നേരത്തെ അവസരം ലഭിച്ചവര്‍ യാത്ര അവസാന നിമിഷം റദ്ദാക്കിയതോടെയാണ്‌ 286 അധിക സീറ്റുകള്‍ വന്നത്‌. നിലവിലെ വെയ്‌റ്റിങ്‌ ലിസ്‌റ്റില്‍ 500 വരെയുള്ള കവര്‍ നമ്പര്‍ ഉള്ളവര്‍ക്കാണ്‌ അവസരം ലഭിക്കുക. നേരത്തെ 425 കവര്‍ നമ്പര്‍ വരെ അവസരം ലഭിച്ചിട്ടുണ്‌ട്‌. പുതുതായി അവസരം ലഭിച്ചവര്‍ ഉടന്‍ പാസ്‌പോര്‍ട്ടുകള്‍ സംസ്ഥാന ഹജ്ജ്‌ കമ്മിറ്റിക്കു സമര്‍പ്പിക്കണം. ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാര്‍ 7, 8 തിയ്യതികളില്‍ കേരളത്തിലെത്തും. ബേപ്പൂരിലാണ് ഇവര്‍ക്കുള്ള കപ്പല്‍ അടുക്കുന്നത്. 12ന് ഇവര്‍ യാത്രയാകും. 11നാണ് ഈ തീര്‍ത്ഥാടകരെ ഹജ്ജ് ക്യാമ്പില്‍ എത്തിക്കുക.