സീസോ 2011 ശ്രദ്ധേയമായി

കണ്ണാടിപ്പറന്പ് : ദാറുല്‍ ഹസനാത്ത് ഇസ്‍ലാമിക് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന അഹ്സന്‍ കോളേജ് കാന്പസില്‍ സംഘടിപ്പിച്ച സിസോ 2011 ശ്രദ്ധേയമായി. മൂന്ന് ദിവസമായി നടത്തപ്പെട്ട പരിപാടിയുടെ സമാപന സമ്മേളനം അസീസ് ബാഖവിയുടെ അധ്യക്ഷതയില്‍ അന്‍വര്‍ ഹുദവി പുല്ലൂര്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫികള്‍ കമാലുദ്ദീന്‍ ഹുദവി സമ്മാനിച്ചു. യാസര്‍ ഹുദവി, സഫ്‍വാന്‍ ഹുദവി കാസര്‍ഗോഡ്, സഫ്‍വാന്‍ ഹുദവി കൊണ്ടോട്ടി, സമീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിസാമുദ്ദീന്‍ സ്വാഗതവും മുബാറക് പി.കെ. നന്ദിയും പറഞ്ഞു.