ഹജ്ജ്‌ പൂര്‍ണതയിലേക്കുളള പ്രയാണം

റിയാദ്‌ : പൂര്‍ണതയിലേക്കുളള വിശ്വാസിയുടെ പ്രയാണമാണ്‌ ഹജ്ജ്‌. ഈ യാത്രയില്‍ ഒരുക്കേണ്ട പാഥേയം നിഷ്‌കളങ്കതയാണ്‌. ഒപ്പം കരുതേണ്ടത്‌ ഹലാലായ ധനവും. ആരാധനാലയങ്ങള്‍ ആള്‍ക്കൂട്ടങ്ങള്‍ കൊണ്ട്‌ വീര്‍പ്പുമുട്ടുകയും മനുഷ്യജീവിതം ജീര്‍ണത കൊണ്ട്‌ മലിമസമാവുകയും ചെയ്യുന്നതാണ്‌ വര്‍ത്തമാനത്തിന്‍െറ മുഖം. ഇതില്‍ നിന്ന്‌ വ്യത്യസ്‌തമാകണം ഹാജിയുടെ ജീവിതം. ഹജ്ജിലൂടെ നേടിയെടുക്കുന്ന വിശുദ്ധി ശിഷ്‌ടകാല ജീവിതത്തില്‍ നമുക്ക്‌ വെളിച്ചം പകരണം ഹജ്ജിനുവേണ്ടി നാം പിന്നിടുന്ന ഒരോ പാതകളും ചരിത്രമുറങ്ങുന്ന മണ്ണാണ്‌. ചരിത്രം നമുക്ക്‌ നല്‍കുന്ന സന്ദേശം വര്‍ത്തമാനവുമായി കൂട്ടിച്ചേര്‍ത്ത്‌ ജീവതത്തിന്‌ പുതിയ രൂപവും ഭാവവും നല്‍കാന്‍ നമുക്ക്‌ പ്രചോദനമാകണമെന്ന്‌ റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ സംരഭമായ വാദീനൂര്‍ ഹജ്ജ്‌ ക്ലാസ്സ്‌ ഉല്‍ഘാടനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മുസ്‌തഫ ബാഖവി ക്ലാസ്സിനു നേതൃത്വം നല്‍കി. ഡോക്‌ടര്‍ ഹംസക്കുട്ടി സഫ മക്ക പോളിക്ലിനിക്‌ ഉല്‍ഘാടനം ചെയ്‌തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ അദ്ധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചുങ്കത്തറ, താജുദ്ദീന്‍ സാര്‍ ആലപ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍, അബൂബക്കര്‍ ബാഖവി, അസീസ്‌ പുളളാവൂര്‍, ഹംസ മൂപ്പന്‍, നൗഷാദ്‌ വൈലത്തൂര്‍, സൈതാലി വലമ്പൂര്‍, ഹഫീദ്‌, തുടങ്ങിവര്‍ പങ്കെടുത്തു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും അബ്‌ദു റസാഖ്‌ വളകൈ നന്ദിയും പറഞ്ഞു.
- അലവിക്കുട്ടി ഒളവട്ടൂര്‍