കാഞ്ഞങ്ങാട്: പ്രവാചകനെ നിന്ദിക്കുംവിധം വിവാദകേശവുമായി ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നവിധം പ്രവര്‍ത്തിക്കുന്ന വിഘടിതസുന്നികള്‍ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിഞ്ഞ് പൊതുസമൂഹത്തോട് മാപ്പുപറയണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭപരിപാടിയുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രകടനത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ 13ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട് വെച്ച് പ്രതിഷേധപ്രകടനം സംഘടിപ്പിക്കുമെന്ന് ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.